എടക്കാട്: കടമ്പൂർ പഞ്ചായത്തിൽ ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച സംസ്ഥാനത്തെ ആദ്യത്തെ പ്രി ഫാബ്രിക്കേറ്റഡ് ഭവന സമുച്ചയത്തിന്റെ ഉദ്ഘാടനം ഏപ്രിൽ എട്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി എം.ബി. രാജേഷ് അധ്യക്ഷത വഹിക്കും. കടമ്പൂർ ഗ്രാമ പഞ്ചായത്തിലെ അർഹതപ്പെട്ട 44 കുടുംബങ്ങൾക്കാണ് ഫ്ലാറ്റുകൾ കൈമാറുക. 2020ലെ ഓൺലൈൻ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് കുടുംബങ്ങളെ തിരഞ്ഞെടുത്തത്. ഒരു ഫ്ലാറ്റിന് 16 ലക്ഷം രൂപയാണ് ചെലവ്. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ചെയർപേഴ്സനും ജെ.ഡി അരുൺ ജനറൽ കൺവീനറായും സംഘാടക സമിതി രൂപവത്കരിച്ചു. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി ടി. ബാലന്റെ അധ്യക്ഷതയിൽ കെട്ടിട സമുച്ചയത്തിന്റെ പരിസരത്തു ചേർന്ന സ്വാഗതസംഘം യോഗത്തിൽ എ.ഡി.എം കെ.കെ. ദിവാകരൻ, ജോയന്റ് ഡയറക്ടർ (എൽ.എസ്.ജെ.ഡി) അരുൺ, ജില്ല ലൈഫ് മിഷൻ കോഓഡിനേറ്റർ ജസീർ, പ്രദീപൻ, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ. പ്രമീള, കടമ്പൂർ പഞ്ചായത്ത് പ്രസിഡന്റ് പി.വി. പ്രേമവല്ലി, പഞ്ചായത്ത് അംഗം വിമലാദേവി തുടങ്ങിയവർ പങ്കെടുത്തു. വിവിധ സബ് കമ്മിറ്റികളെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.