കണ്ണൂർ: ബീനക്കും മകള്‍ സഞ്ജനക്കും ഇത് സ്വന്തം വീട്ടിലെ ആദ്യ ഓണമാണ്. കാട്ടു മൃഗങ്ങളെ ഭയന്ന് കഴിഞ്ഞുകൂടിയ വര്‍ഷങ്ങള്‍ ഓര്‍ക്കാന്‍ ഇപ്പോഴും ഭയക്കുകയണ് ഇവർ. സുരക്ഷിതമായ ഒരു വീട്ടില്‍ ഭയമില്ലാതെ കഴിയുക എന്നത് അവരുടെ നീണ്ടകാലത്തെ സ്വപ്നമായിരുന്നു. ലൈഫ് പദ്ധതിയിലൂടെ ഇന്നത് സാധ്യമായതിെൻറ സന്തോഷം അവരുടെ കണ്ണുകളില്‍ കാണാം.
ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ പൂഴിയോട് സ്വദേശി ബീന രണ്ടു വര്‍ഷക്കാലം കാട്ടുമൃഗങ്ങളുടെ ശല്യം ഭയന്ന് കുഞ്ഞിനെയും ചേര്‍ത്ത് പിടിച്ച് പ്ലാസ്റ്റിക് ഷെഡിലാണ് കഴിഞ്ഞിരുന്നത്. ആറാം വാര്‍ഡില്‍ കുറിച്യ വിഭാഗത്തില്‍പ്പെട്ട ബീനക്കും കുടുംബത്തിനും ആകെയുണ്ടായിരുന്നത് തറവാട്ടു വിഹിതത്തില്‍ നിന്നും ലഭിച്ച ആറു സെൻറ് സ്ഥലം മാത്രമായിരുന്നു.
ഭര്‍ത്താവ് രാജു ലോറി ഡ്രൈവറാണ്. പഞ്ചായത്ത് മെംബര്‍ വഴിയാണ് ലൈഫ് ഭവന പദ്ധതിയെക്കുറിച്ചു അറിയുന്നതും അപേക്ഷ നല്‍കുന്നതും. പദ്ധതിയില്‍ പൂര്‍ത്തിയായ തങ്ങളുടെ കുഞ്ഞു വീട്ടില്‍ ആദ്യ ഓണം ആഘോഷിക്കാന്‍ പോകുന്നതിെൻറ സന്തോഷത്തിലാണ് ബീനയും മകളും. 'സഞ്ജന കൃഷ്ണാലയം' എന്ന പുതിയ വീടിെൻറ കോലായില്‍ പുതിയൊരു ജീവിതം സ്വപ്നം കാണുകയാണ് ബീന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.