ജീവിതശൈലി രോഗനിയന്ത്രണ പരിപാടി: സർക്കാർ ജീവനക്കാർ സൈക്കിളിലെത്തും

കണ്ണൂർ: ജീവിതശൈലി രോഗനിയന്ത്രണ പരിപാടിയുടെ ഭാഗമായ 'ബി ദ ചെയ്ഞ്ച്' കാമ്പയിനോടനുബന്ധിച്ച് അഞ്ചു സർക്കാർ ഓഫിസുകൾക്ക് ആരോഗ്യവിഭാഗം സൈക്കിൾ വിതരണം ചെയ്തു. ജില്ല പഞ്ചായത്ത്, കലക്ടറേറ്റ്, സിറ്റി പൊലീസ് കമീഷണർ ഓഫിസ്, ജില്ല മെഡിക്കൽ ഓഫിസ്, എൻ.എച്ച്.എം എന്നിവിടങ്ങളിലെ ജീവനക്കാർക്ക് ഉപയോഗിക്കാനാണ് സൈക്കിൾ നൽകിയത്. വിതരണോദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ നിർവഹിച്ചു.

ജില്ല മെഡിക്കൽ ഓഫിസിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ ഗോൾ ചലഞ്ചും സംഘടിപ്പിച്ചു. ആദ്യ ഗോളടിച്ച് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാറിന്റെ നോ ടു ഡ്രഗ്സ് കാമ്പയിൻ രണ്ടാംഘട്ടത്തിന്റെ ഭാഗമായ 'ലഹരിക്കെതിരെ രണ്ടുകോടി ഗോൾ' ചലഞ്ചിനോടനുബന്ധിച്ചാണ് പരിപാടി നടത്തിയത്. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ജീവനക്കാരും പൊതുജനങ്ങളും ഗോളടിച്ച് ചലഞ്ചിന്റെ ഭാഗമായി.

ലഹരിക്കെതിരെയുള്ള സെൽഫി കോർണറിൽനിന്ന് സെൽഫിയെടുത്തും നിരവധിപേർ പ്രചാരണത്തിൽ പങ്കാളികളായി. സിവിൽ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ഡി.എം.ഒ ഡോ. കെ. നാരായണ നായ്ക് അധ്യക്ഷത വഹിച്ചു. എ.ഡി.എം കെ.കെ. ദിവാകരൻ, അഡീ. എസ്.പി എ.വി. പ്രദീപ്, എൻ.എച്ച്.എം ജില്ല പ്രോഗ്രാം മാനേജർ പി.കെ. അനിൽകുമാർ എന്നിവർ സംസാരിച്ചു.

Tags:    
News Summary - Lifestyle disease control programme-Govt employees to cycle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.