കണ്ണൂർ: രണ്ടുമാസത്തോളമായി നാടിളക്കി നടന്ന പരസ്യ പ്രചാരണം ഇന്നവസാനിക്കും. പ്രചാരണത്തിന് ഇത്രയും ദൈർഘ്യമേറിയ കാലയളവ് ലഭിക്കുന്നത് അപൂർവമായിരിക്കും. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും മുമ്പേ സ്ഥാനാർഥികളുമായി മുന്നണികൾ സജീവമായെന്നതാണ് ഈ തെരഞ്ഞെടുപ്പിന്റെ സവിശേഷത. ഫെബ്രുവരി 27നാണ് എൽ.ഡി.എഫ് എം.വി. ജയരാജനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. മാർച്ച് രണ്ടിന് എൻ.ഡി.എ സി. രഘുനാഥിനെയും എട്ടിന് യു.ഡി.എഫ് കെ. സുധാകരനെയും സ്ഥാനാർഥിയായി പ്രഖ്യാപിച്ചു.
കടുത്ത ചൂടിലായിരുന്നു ഇത്തവണത്തെ പ്രചാരണം. റമദാൻവ്രതകാലവും ഒപ്പമെത്തി. ഈസ്റ്റർ, പെരുന്നാൾ, വിഷു ആഘോഷങ്ങളൊക്കെയും പ്രചാരണത്തിന് ഒപ്പമായിരുന്നു. രണ്ടുമാസത്തോളം നീണ്ട പ്രചാരണങ്ങളുടെ അണിയറയിൽ സ്ഥാനാർഥിക്കൊപ്പം എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചത് തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ അമരക്കാരാണ്.
കൺവീനർ എന്ന നിലയിൽ ഇവരുടെ ചിന്തയിലൂടെയാണ് ഓരോ സ്ഥാനാർഥികളുടെയും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ രൂപപ്പെട്ടതും ജനങ്ങൾക്കിടയിലേക്ക് എത്തിയതും.
അതിരാവിലെ തുടങ്ങുന്ന മേൽനോട്ട ഉത്തരവാദിത്തം തികഞ്ഞ സംതൃപ്തിയോടെയാണ് ഇവർ ചെയ്തു തീർത്തത്. എൽ.ഡി.എഫിൽ എൻ. ചന്ദ്രനും യു.ഡി.എഫിൽ അഡ്വ. മാർട്ടിൻ ജോർജും എൻ.ഡി.എയിൽ ബിജു ഏളക്കുഴിയുമാണ് കൺവീനർ എന്ന നിലയിൽ നേതൃത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.