കണ്ണൂർ: മാധ്യമം എജുകഫെ-എജുക്കേഷൻ ആൻഡ് കരിയർ ഫെസ്റ്റിവലിന്റെ പുതിയ സീസണിൽ വിജ്ഞാനത്തിന്റെ വിസ്മയക്കാഴ്ചകളുമായി ഗോപിനാഥ് മുതുകാട് എത്തുന്നു. ഒരിക്കൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് മുതുകാട് ഒരു പ്രഖ്യാപനം നടത്തി, മാജിക് ലോകത്തുനിന്ന് വിടവാങ്ങുന്നു എന്ന്. ഇത് കേട്ടിരുന്ന ആരാധകർ ഒന്നടങ്കം ഞെട്ടലിലായിരുന്നു. എന്നാൽ മുതുകാടിന്റെ മനുഷ്യ സ്നേഹത്തിന്റെ മറ്റൊരു അധ്യായമായിരുന്നു പിന്നീട് കണ്ടത്.
ഭിന്നശേഷിക്കാരായ കുട്ടികളെ ചേര്‍ത്തുപിടിച്ചുകൊണ്ട്, അവര്‍ക്കായി ജീവിതം മാറ്റിവെച്ച് മഹാത്ഭുതം കാണിക്കുകയായിരുന്നു ഗോപിനാഥ് മുതുകാട് എന്ന മനുഷ്യസ്നേഹി. പ്രഫഷണല്‍ മാജിക് അവസാനിപ്പിച്ച്, തന്റെ കുട്ടികള്‍ക്കൊപ്പം രണ്ടുവര്‍ഷം പിന്നിടുന്ന മുതുകാടിന് വിദ്യാർഥികളോട് പറയാൻ ഏറെയുണ്ട്. ജാലവിദ്യകൾക്കൊപ്പം എന്നും ഒരു മോട്ടിവേഷണൽ സ്പീക്കറായി അദ്ദേഹം വേദികളിലെത്തിയിരുന്നു.
വിദ്യാർഥികളോട് സംവദിക്കാൻ ഏറെ ഇഷ്ടപ്പെടുന്ന മുതുകാട് എജുകഫെയുടെ ഈ പുതിയ സീസണിൽ കണ്ണൂരിലെത്തുമ്പോൾ അത് വിദ്യാർഥികൾക്കു ലഭിക്കുന്ന അസുലഭ മുഹൂർത്തം കൂടിയാവും. മുതുകാടിനെ കൂടാതെ ‘ഗ്രാന്റ്മാസ്റ്റർ’ ജി.എസ് പ്രദീപ്, ഇന്റർനാഷണൽ കരിയർ കൗൺസലറും മോട്ടിവേറ്ററുമായ ഡോ. മാണി പോൾ, ചാറ്റ് ജി.പി.ടി അടക്കമുള്ള പുത്തൻ കോഴ്സുകളെ പരിചയപ്പെടുത്താൻ എഡാപ്റ്റ് സി.ഇ.ഒ ഉമർ അബ്ദുസ്സലാം തുടങ്ങി നിരവധി പ്രമുഖർ എജുകഫെയിൽ വിദ്യാർഥികളുമായി സംവദിക്കും.
10, 11, 12 ഡിഗ്രി ക്ലാസുകളിലെ കുട്ടികളെ ഫോക്കസ് ചെയ്യുന്ന ഈ ആഗോള വിദ്യാഭ്യാസ മേളയിൽ ഉപരിപഠനം ആഗ്രഹിക്കുന്ന ഏതൊരു വിദ്യാർഥിക്കും കൂടാതെ രക്ഷിതാക്കൾക്കും അധ്യാപകർക്കും ഭാഗമാവാൻ അവസരമുണ്ടാകും. എജുകഫെ 2023 പുതിയ സീസണിലേക്ക് മുൻകൂട്ടി രജിസ്റ്റർ ചെയ്ത, നാലുവേദികളിൽനിന്നും തെരഞ്ഞെടുക്കുന്ന അഞ്ച് വിദ്യാർഥികൾക്ക് വീതം 20 പേർക്ക് കുടുംബത്തോടൊപ്പം വയനാട്ടിൽ ലക്ഷ്വറി ഹോട്ടലിൽ താമസിച്ച് ആസ്വദിക്കാനുള്ള സുവർണാവസരവും ലഭ്യമാകും. കൂടാതെ വിലപിടിപ്പുള്ള നിരവധി സമ്മാനങ്ങളും സർപ്രൈസ് ഓഫറുകളും എജുകഫെയിൽ വിദ്യാർഥികളെ കാത്തിരിക്കുന്നുണ്ട്. സിവിൽ സർവിസ്, മാനേജ്മെന്റ്, മെഡിക്കൽ, എൻജിനീയറിങ് തുടങ്ങി എല്ലാ മേഖലകളുമായി ബന്ധപ്പെട്ട കരിയർ സെഷനുകളും സ്റ്റാളുകളും കേരളത്തിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പങ്കെടുക്കുന്ന ഈ വിദ്യാഭ്യാസ മേളയുടെ ഭാഗമായുണ്ടാകും.
സൈക്കോളജിക്കൽ കൗൺസിലിങ്, കരിയർ മാപ്പിങ്, മോട്ടിവേഷണൽ സെഷനുകൾ, ആപ്റ്റിറ്റ്യൂഡ് ടെസ്റ്റുകൾ, മോക് ടെസ്റ്റുകൾ, ടോപ്പേഴ്സ് ടോക്ക്, സക്സസ് ചാറ്റ് തുടങ്ങിവയും എജുകഫെയിൽ അരങ്ങേറും. അന്താരാഷ്ട്ര തലത്തിൽതന്നെ ഏറെ മുൻപന്തിയിൽ നിൽക്കുന്ന സർവകലാശാലകളുടെയും കോളജുകളുടെയും സ്റ്റാളുകളും കൗൺസിലിങ്ങുമെല്ലാം എജുകഫെയെ മറ്റു വിദ്യാഭ്യാസ മേളകളിൽനിന്ന് വ്യത്യസ്തമാക്കുന്നു.
നൽകിയിരിക്കുന്ന ക്യു.ആർ കോഡ് സ്കാൻ ചെയ്തോ www.myeducafe.com എന്ന വെബ്സൈറ്റ് വഴിയോ വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും എജുകഫെയിൽ രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷനും പ്രവേശനവും സൗജന്യമാണ്. 9645007172 എന്ന നമ്പറിൽ വാട്സ്ആപ് മുഖേനയും രജിസ്ട്രേഷൻ പൂർത്തിയാക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.