മാഹി: ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ മാഹി സി.ഐ എ. ശേഖറിന്റെ നേതൃത്വത്തിലുള്ള ക്രൈം സ്വാക്വാഡ് ബംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തു. 2015 ജൂൺ ചെമ്പ്രയിലെ ജോയ് എന്നവരുടെ വീട് കുത്തി തുറന്ന് പണവും സ്വർണാഭരണങ്ങളും ഇലക്ട്രോണിക്സ് സാധനങ്ങളും കവർച്ച നടത്തിയതിന് അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കിയ ശേഷം ഒളിവിൽ പോയ കൊല്ലം കരുനാഗപ്പള്ളി ചെറിയ അഴീക്കൽ സ്വദേശി താഴെച്ചാലിൽ വീട്ടിൽ ടി.സി. പ്രകാശ് ബാബു എന്ന മുഹമ്മദ് നിയാസിനെയാണ്(43) ബാബുജി നഗറിൽ അറസ്റ്റ് ചെയ്തത്.
ജാമ്യമെടുത്ത് കഴിഞ്ഞ ഏഴു വർഷത്തോളമായി കോടതിയിൽ ഹാജകാവതെ ബാംഗ്ലൂരിൽ ഒളിവിൽ താമസിച്ചു വരികയായിരുന്നു. കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിരവധി മോഷണ കേസുകളിൽ പ്രതിയാണ് ഇയാൾ. നിരവധി തവണ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
രഹസ്യ വിവരത്തെ തുടർന്ന് മാഹി പൊലീസ് സൂപ്രണ്ട് രാജശങ്കറിന്റെ നിർദേശാനുസരണം നടന്ന അന്വേഷണത്തിലാണ് പ്രതി വലയിലായത്. ക്രൈം സ്വകാഡ് എ.എസ്.ഐമാരായ കിഷോർ കുമാർ, പി.വി. പ്രസാദ്, എം. സരോഷ്, ഹെഡ് കോൺസ്റ്റബിൾ സി.വി. ശ്രീജേഷ്, സൈബർ സെൽ ഹെഡ് കോൺസ്റ്റബിൾ പി. സുജേഷ് എന്നിവരാണ് സംഘത്തിലുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.