ന്യൂ മാഹി: ഭിന്നശേഷിക്കാരിയായ യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തിൽ മാതാവിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. ന്യൂമാഹി പൊലീസ് സ്റ്റേഷൻ പരിധിയിലെ 56 കാരിയുടെ പരാതിയിലാണ് കൂത്തുപറമ്പ് നീർവേലി സ്വദേശിയായ മുസ്തഫക്കെതിരെ പൊലീസ് കേസെടുത്തത്. ഊമയും ബധിരയുമായ യുവതിയെയാണ് ഇയാൾ പീഡിപ്പിച്ചത്. മൂന്നാം തീയതി രാത്രി 12.30 ഓടെയാണ് സംഭവം.
അമ്മയും മകളും താമസിക്കുന്ന ക്വാർട്ടേഴ്സിൽ പാതിരാത്രി അതിക്രമിച്ച് കയറിയ ഇയാൾ യുവതിയെ ചുരിദാർ ഷാൾ ഉപയോഗിച്ച് കൈയും കാലും കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. നേരം പുലർന്നപ്പോൾ യുവതി പീഡനവിവരം മാതാവിനോട് പറഞ്ഞതിനെ തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇയാൾ പൊലീസിന്റെ കസ്റ്റഡിയിലാണെന്ന് സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.