മാഹി: ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി അഴിയൂര്‍ എക്സൈസ് ചെക് പോസ്റ്റില്‍ വടകര റൂറല്‍ എസ്.പിയുടെ നേതൃത്വത്തിലുള്ള ഡോഗ് സ്ക്വാഡും കോഴിക്കോട് എക്സൈസ് ഐ.ബിയും അഴിയൂര്‍ എക്സൈസ് ചെക്ക് പോസ്റ്റ് പാര്‍ട്ടിയും ചേർന്ന് വാഹന പരിശോധന നടത്തി.
ആൽക്കഹോൾ മണത്തറിഞ്ഞ് സൂചന നൽകാൻ പരിശീലനം നേടിയ കെ.9 ഡോഗ് സ്ക്വാഡിലെ രാഗിയാണ് പരിശോധന സംഘത്തിലെ താരം. ബാലുശ്ശേരിയിൽ നിന്നാണ് രാവിലെ അഴിയൂർ ചെക്പോസ്റ്റിൽ രാഗി എത്തിയത്.
ഓണമായതിനാൽ മാഹിയിൽ നിന്ന് വൻതോതിൽ മദ്യം കടത്തുവാനുള്ള സാധ്യത മുന്നിൽ കണ്ട് ചെക്പോസ്റ്റിലും റെയിൽവേ സ്റ്റേഷനിലും ഡോഗ് രാഗി ഉൾെപ്പടെയുള്ള സംഘം പരിശോധന നടത്തുന്നുണ്ട്. പരിശോധനക്ക് എക്സൈസ് ഇന്‍സ്പെക്ടര്‍ എം.കെ. മോഹൻദാസ് നേതൃത്വം നല്കി. എക്സൈസ് ഇന്‍സ്പെക്ടര്‍ (ഗ്രേഡ്) സി. പ്രമോദ് കുമാര്‍, കോഴിക്കോട് ഐ.ബി അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ പ്രമോദ് പുളിക്കൂൽ, അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ (ഗ്രേഡ്) സി.ജി. സുരേഷ് ബാബു, സീനിയർ എക്സൈസ് ഓഫിസർമാരായ ടി.വി. നൗഷീർ, പി.ജെ. മനോജ്, പി. ലീനീഷ്, വുമൺ സിവിൽ ഓഫിസർ പി.എം. ഷൈനി, ഡോഗ് സ്ക്വാഡ് അംഗങ്ങളായ സീനിയർ സിവിൽ പൊലീസ് ഓഫിസർ ജിനു പീറ്റര്‍, സിവിൽ പൊലീസ് ഓഫിസർ സുജീഷ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.