മാഹി: ഫ്രഞ്ച് തെരഞ്ഞെടുപ്പിൽ മാഹി മേഖലയിൽ ഫ്രഞ്ച് പൗരന്മാരിൽ 27 പേർക്ക് വോട്ടവകാശം ഉണ്ടായിരുന്നെങ്കിലും വോട്ട് ചെയ്തത് മൂന്നുപേർ മാത്രം. ഫ്രഞ്ച് പട്ടാളത്തിൽ ഉദ്യോഗസ്ഥനായിരുന്ന പരേതനായ പള്ളൂർ സ്വദേശി മുസ്യേ കുനിയിൽ കുമാരന്റെ മക്കളായ കുനിയിൽ ശ്യാം, കുനിയിൽ സന്തോഷ്, ചെറുമകൻ ലോയ്ക്ക് രോഹൻ എന്നിവരാണ് വോട്ട് ചെയ്തത്. കാലങ്ങളായി ഫ്രാൻസിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മാഹിയിൽനിന്നുള്ളവർ ആവേശപൂർവം വോട്ടവകാശം വിനിയോഗിച്ചിരുന്നു.
വോട്ട് ചെയ്ത ബാലറ്റ് കവർ പുതുച്ചേരി ഫ്രഞ്ച് കോൺസുലേറ്റിൽനിന്ന് എത്തുന്ന പ്രതിനിധിക്ക് കൈമാറും. അവർ പുതുച്ചേരിയിലെ പോളിങ് സെന്ററിൽ എത്തിക്കുകയുമാണ് പതിവ്. ഇത്തവണ വോട്ടെടുപ്പ് ഓൺലൈനാക്കിയപ്പോൾ പലർക്കും വോട്ട് ചെയ്യാൻ സാധിച്ചില്ല.
പ്രായവും സാങ്കേതികക്കുരുക്കും തടസ്സമായി. അടുത്തവർഷം നേരത്തേ തയാറെടുപ്പ് നടത്തുമെന്ന് മാഹിയിലെ ഫ്രഞ്ച് പൗരന്മാരുടെ സംഘടന യൂനിയൻ ഓഫ് ഫ്രഞ്ച് നാഷനൽസ് ഓഫ് മാഹി പ്രസിഡന്റ് വട്ടക്കാരി ഉഷാകുമാരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.