മാഹി: മാഹി മേഖലയിലെ മത്സ്യത്തൊഴിലാളികൾക്ക് കിസാൻ ക്രെഡിറ്റ് കാർഡ് ഉൾപ്പടെയുള്ള കേന്ദ്ര സർക്കാറിന്റെ ക്ഷേമ പദ്ധതികളുടെ ആനുകൂല്യങ്ങളത്രയും കാലതാമസമില്ലാതെ ലഭ്യമാക്കുമെന്ന് കേന്ദ്ര ഫിഷറീസ് മന്ത്രി പർഷോത്തം രൂപാല അറിയിച്ചു. മാഹി സിവിൽ സ്റ്റേഷൻ ഓഡിറ്റോറിയത്തിൽ സാഗർ പരിക്രമ പദ്ധതിയുടെ ഭാഗമായെത്തിയതായിരുന്നു മന്ത്രി. കേന്ദ്ര ഫിഷറീസ് സഹമന്ത്രി ഡോ. എൽ. മുരുകൻ അധ്യക്ഷത വഹിച്ചു.
മത്സ്യത്തൊഴിലാളികളുമായി മന്ത്രിമാർ കൂടിക്കാഴ്ച നടത്തി. പാതിവഴിയിലായ മാഹി മത്സ്യബന്ധന തുറമുഖത്തിന്റെ നിർമാണം പൂർത്തിയാക്കണമെന്നും പെട്രോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ചെറുകിട മത്സ്യബന്ധന ബോട്ടുകൾക്കും സബ്സിഡി അനുവദിക്കണമെന്നും എം.ബി.സി പട്ടികയിൽ ഉൾപ്പെട്ടിട്ടും മാഹിയിൽ മാത്രം മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് സംവരണാനുകൂല്യം വെട്ടിച്ചുരുക്കിയത് പുന:പരിശോധിക്കണമെന്നും സമ്പർക്ക പരിപാടിയിൽ സംസാരിച്ച ചുവാർ കൃഷ്ണൻ, പി.പി. ആശാലത, ദിനേശൻ എന്നിവർ ആവശ്യപ്പെട്ടു. 63 മത്സ്യ ത്തൊഴിലാളികൾക്ക് പുതുതായി വാർധക്യ പെൻഷൻ വിതരണം ചെയ്തു. സംസ്ഥാന ഫിഷറീസ് - പൊതുമരാമത്ത് മന്ത്രി കെ. ലക്ഷ്മി നാരായണൻ സ്വാഗതവും റീജനൽ അഡ്മിനിസ്ട്രേറ്റർ ശിവ് രാജ് മീണ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.