മു​ഹ​മ്മ​ദ് ഇ​ഖ്ബാ​ൽ എ​ന്ന പ​ട്ട​രു മ​നു

മാ​ഹി: മാ​ഹി​യി​ലെ ലോ​ഡ്ജ് ജീ​വ​ന​ക്കാ​ര​നെ​തി​രെ പൊ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി കെ​ട്ടു​ക​ഥ. വ്യാ​ജ പീ​ഡ​ന പ​രാ​തി ന​ൽ​കി പ​ണം ത​ട്ടാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. 63കാ​രി​ക്കൊ​പ്പം മാ​ഹി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡി​ലെ ലോ​ഡ്ജി​ൽ മു​റി​യെ​ടു​ത്ത കാ​ഞ്ഞ​ങ്ങാ​ട് കാ​ര​ക്കോ​ട് വ​ട്ട​പ്പ​ള്ളി വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ഇ​ഖ്ബാ​ൽ എ​ന്ന പ​ട്ട​രു മ​നു​വാ​ണ് (61) പി​ടി​യി​ലാ​യ​ത്. മാ​ഹി ഇ​ൻ​സ്പെ​ക്ട​ർ ആ​ർ. ഷ​ൺ​മു​ഖ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വ്യാ​ജ പീ​ഡ​ന​പ​രാ​തി തെ​ളി​ഞ്ഞ​ത്.

കൈ​നോ​ട്ട​ക്കാ​ര​നാ​യി ജോ​ലി ചെ​യ്താ​ണ് പ്ര​തി പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​ത്. സൂ​ര്യ​നാ​രാ​യ​ണ​ൻ, മ​നു ബാ​ബു, വി​ഷ്ണു, ജ​യ​പ്ര​കാ​ശ്, മ​നോ​ജ് പ​ല്ലം തു​ട​ങ്ങി​യ പേ​രു​ക​ളി​ലാ​ണ് ഇ​യാ​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​ക. മാ​ഹി​യി​ലെ ലോ​ഡ്ജി​ൽ ശി​വ​ശ​ങ്ക​ര​ൻ എ​ന്ന പേ​രി​ൽ മു​റി​യെ​ടു​ത്ത് മൂ​ന്നു ദി​വ​സം താ​മ​സി​ച്ചു. ഭാ​ര്യ​യെ​ന്ന് പ​റ​ഞ്ഞ് കൂ​ടെ വ​ന്ന സ്ത്രീ​യെ ലോ​ഡ്ജ് ജീ​വ​ന​ക്കാ​ര​ൻ പീ​ഡി​പ്പി​ച്ച​താ​യി ആ​രോ​പി​ച്ച് മാ​ഹി പൊ​ലീ​സി​ലാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. പ​രാ​തി​യി​ൽ ലോ​ഡ്ജ് ജീ​വ​ന​ക്കാ​ര​നാ​യ പാ​ല​ക്കാ​ട് ആ​ല​ത്തൂ​ർ സ്വ​ദേ​ശി​യാ​യ 45കാ​ര​നെ​തി​രെ കേ​സെ​ടു​ക്കു​ക​യും ചെ​യ്തു.

തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് എ​ല്ലാം കെ​ട്ടു​ക​ഥ​യെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്. ഇ​യാ​ൾ സ്ത്രീ​യു​ടെ ആ​രു​മ​ല്ലെ​ന്നും യ​ഥാ​ർ​ഥ ഭ​ർ​ത്താ​വി​നെ ക​ഴി​ഞ്ഞ കു​റ​ച്ചു​കാ​ല​മാ​യി കാ​ണാ​നി​ല്ലെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി. ഈ ​സ്ത്രീ​യെ മ​റ​യാ​ക്കി ഇ​യാ​ൾ പ​ണം ത​ട്ടി​യ പ​രാ​തി​ക​ളു​മു​ണ്ട്. ചി​ല കേ​സു​ക​ളി​ൽ ഇ​യാ​ൾ ജ​യി​ൽ​ശി​ക്ഷ​യും അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്. ലോ​ഡ്ജി​ലെ സി.​സി.​ടി.​വി​യും വി​ര​ല​ട​യാ​ള​വും മ​റ്റും കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി അ​റ​സ്റ്റി​ലാ​യ​ത്.

മാ​ഹി എ​സ്.​ഐ സി.​വി. റെ​നി​ൽ കു​മാ​ർ, ക്രൈം ​സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ എ.​എ​സ്.​ഐ കി​ഷോ​ർ കു​മാ​ർ, എ​ച്ച്.​സി. ശ്രീ​ജേ​ഷ്, കോ​ൺ​സ്റ്റ​ബി​ൾ രോ​ഷി​ത്ത് പാ​റ​മേ​ൽ, എ.​എ​സ്.​ഐ സു​നി​ൽ കു​മാ​ർ, പി. ​ബീ​ന, ഹെ​ഡ് കോ​ൺ​സ്റ്റ​ബി​ൾ വി​നീ​ഷ് കു​മാ​ർ, കെ. ​പ്ര​വീ​ൺ, അ​ഭി​ലാ​ഷ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ ഉ​ണ്ടാ​യ​ത്. പ്ര​തി​യെ മാ​ഹി കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - Lodge-Rape-Fake-Complainant-Arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.