മാഹി: നിർമാണത്തിലിരിക്കുന്ന മുഴപ്പിലങ്ങാട് -മാഹി ബൈപാസിലെ പള്ളൂർ ഇന്ദിരാഭവന് സമീപത്തെ മേൽപാലം രമേശ് പറമ്പത്ത് എം.എൽ.എ സന്ദർശിച്ചു.
രണ്ടര വർഷമായി ഇതുവഴി റോഡ് ഗതാഗതം തടസപ്പെട്ടതിനാൽ പൊതുജനങ്ങളുടെയും സ്കൂൾ വിദ്യാർഥികളുടെയും യാത്ര ദുഷ്കരമായിരിക്കുകയാണ്. ഇതു സംബന്ധിച്ച കാര്യങ്ങൾ ഹൈവേ എൻജിനിയർ അനിൽ കുമാറുമായി രമേശ് പറമ്പത്ത് ചർച്ച നടത്തിയതിനെ തുടർന്ന് മേൽപാലം ജനവരി 15ന് മുമ്പ് തുറക്കാനാകുമെന്ന് ഉറപ്പു നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.