മാഹി: പള്ളൂരിൽ കൊച്ചുകൂരയിൽ താമസിക്കുന്ന ബ്രെയിൻ ട്യൂമർ ബാധിച്ച മാധവി എന്ന ശാരദ സുമനസ്സുകളുടെ കാരുണ്യം തേടുന്നു. ആറ്റാകൂലോത്ത് കോളനിയിൽ സർക്കാർ പട്ടയം നൽകിയ രണ്ടര സെന്റ് സ്ഥലത്ത് താർപായകൊണ്ട് മറച്ചുകെട്ടിയ വീട്ടിൽ ജീവിതം വഴിമുട്ടിക്കഴിയുകയാണ് ശാരദ. അയൽവാസികളാണ് ഇവർക്ക് മരുന്നും സംരക്ഷണവും നൽകുന്നത്. 30ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയ നിശ്ചയിച്ചിട്ടുണ്ട്. ശാരദയുടെ ഭർത്താവും മൂത്ത മകനും നേരത്തേ മരിച്ചു. രണ്ടാമത്തെ മകൻ നാടുവിട്ട് പോകുകയും ചെയ്തു.
ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ചികിത്സ ചെലവുകൾക്കും അടച്ചുറപ്പുള്ള വിട് നിർമിച്ചുനൽകാനും നാട്ടുകാർ മാധവി ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തനം തുടങ്ങി. ഭാരവാഹികൾ: എൻ. മോഹനൻ (ചെയർ.), കെ. ഷെറീദ് (കൺ.), വി.എൻ. വിനില (ട്രഷ.). ചികിത്സ സഹായം ലഭ്യമാക്കാൻ എസ്.ബി.ഐ പള്ളൂർ ശാഖയിൽ മാധവിയുടെ പേരിൽ 410 54351042, IFSC Code N0018622 സേവിങ്സ് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.