ഒരുമ സി.ഇ.ബി അലുംനി മീറ്റ് 27ന് മാഹിയിൽ

മാഹി: സി.ഇ.ഭരതൻ ഗവ.ഹയർ സെക്കൻഡറി സ്കൂൾ പൂർവ വിദ്യാർഥി കൂട്ടായ്മ 'ഓർമകളിലേക്ക് ഒരിക്കൽ കൂടി' എന്ന പേരിൽ സി.ഇ.ബി അലുംനി മീറ്റ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പരിപാടി 27 ന് രാവിലെ 10 മുതൽ വൈകീട്ട് ഏഴ് വരെ മാഹി സ്കൂളിൽ നടക്കും.

'ഒരുമ' മീറ്റ് ഉദ്ഘാടനം രമേശ് പറമ്പത്ത് എം.എൽ.എ നിർവഹിക്കും. മാഹി സി.ഇ.ഒ.എം.എം തനൂജ അധ്യക്ഷത വഹിക്കും. കൂട്ടായ്മയുടെ സഹായത്താൽ പഠനം പൂർത്തികരിച്ച ആറളം ഫാമിലെ ചതിരൂർ പ്രദേശത്തെ വിജയികളായ വിദ്യാർഥികളെ ആദരിക്കും. ഉപഹാരവും സമ്മാനിക്കും വിവിധ കലാപരിപാടികൾ ഗുരുവന്ദനം, കൂട്ടായ്മയുടെ സാംസ്കാരിക പരിപാടികൾ, മ്യൂസിക്കൽ നൈറ്റ് എന്നിവയുണ്ടാവും. 

മാഹി ഗവ.ഗേൾസ് ഹൈസ്കൂളായിരുന്ന കാലം മുതലുള്ള വിദ്യാർഥികൾ ഉൾപ്പടെ കൂട്ടായ്മയിൽ ഏകദേശം 1,000 പേർ പങ്കെടുക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ പി.ഷംന ബീബി, തുഹിന ദേവ്, മുഹമ്മദ് തനീഷ്, വി.ഷർമിന എന്നിവർ അറിയിച്ചു. ഫോൺ: 789 897950, 7025821182.

Tags:    
News Summary - Oruma CEB Alumni Meet on 27th Mahi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.