മാഹി: മേഖലയിലെ ഒമ്പത് മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് നവംബർ ഒന്നിനും ഒന്നാം ക്ലാസ് മുതൽ എട്ട് വരെയുള്ളവർക്ക് നവംബർ 15നും സ്കൂൾ ആരംഭിക്കും. കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഏറെ ജാഗ്രതയോടെയാണ് വിദ്യാലയങ്ങൾ പ്രവർത്തിക്കുക.
രാവിലെ 9.30 മുതൽ 12.45 വരെ മാത്രമായിരിക്കും ക്ലാസുകൾ. ഉച്ചഭക്ഷണം ഉണ്ടായിരിക്കില്ല. കുടിക്കാനുള്ള വെള്ളവും ലഘുഭക്ഷണവും വിദ്യാർഥികൾ തന്നെ കരുതണം.
ഒരു ബെഞ്ചിൽ രണ്ടുപേർ മാത്രമേ ഇരിക്കുകയുള്ളൂ. വിദ്യാർഥികളുടെ എണ്ണമനുസരിച്ച് ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും ക്ലാസ്. വാർത്താസമ്മേളനത്തിൽ ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. പ്രേംകുമാർ, നഗരസഭാ കമീഷണർ സുനിൽകുമാർ, സി.ഇ.ഒ ഇൻചാർജ് പി. ഉത്തമരാജൻ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.