വി​നോ​ദ സ​ഞ്ചാ​രി​ക​ൾ നി​റ​ഞ്ഞി​ട്ടും വൃ​ത്തി​യാ​ക്കാ​തെ മാ​ഹി

പു​ഴ​യോ​ര ന​ട​പ്പാ​ത 

എന്നാലും മാഹി പള്ളി തിരുനാളിന് വന്നേക്കണേ... റോഡിൽ കുഴികളുണ്ട്; ടാഗോർ പാർക്ക് ഇരുട്ടിലാണ്

മാഹി: മാഹി പള്ളി തിരുനാളിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ വരവേൽക്കാൻ ഇരുട്ടുനിറഞ്ഞ പുഴയോര നടപ്പാതയും ടാഗോർ പാർക്കും കുണ്ടുംകുഴിയുമായ റോഡുകളും.

മലബാറിലെ സുപ്രധാന തീർഥാടന കേന്ദ്രമായ സെൻറ് തെരേസ തീർഥാടന കേന്ദ്രത്തിലെ തിരുനാൾ ആഘോഷങ്ങൾ ഒക്ടോബർ അഞ്ചിനാണ് തുടങ്ങുന്നത്. 18നാൾ നീളുന്ന ഉത്സവാഘോഷങ്ങൾക്ക് എത്തുന്ന വിശ്വാസികൾ കുടുംബസമേതം മാഹിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളും സന്ദർശിക്കും.

എന്നാൽ, ഏറെ ആകർഷിക്കുന്ന പുഴയോര നടപ്പാത ചപ്പുചവറുകൾ നിറഞ്ഞ് സന്ദർശകർക്ക് മടുപ്പുണ്ടാക്കുകയാണ്. മാഹിയിലേക്ക് കടക്കുന്ന വാഹനങ്ങളിലുള്ള യാത്രികർ കുഴികൾ നിറഞ്ഞ റോഡിലൂടെ ആടിയുലഞ്ഞാണ് എത്തേണ്ടത്.

ഇരുട്ടിൽ തപ്പിത്തടഞ്ഞ് നടക്കാൻ ലൈറ്റുകൾ പ്രകാശിക്കാത്ത ടാഗോർ പാർക്കും പുഴയോര നടപ്പാതയുമുള്ള മാഹി തീർഥാടകരെ വരവേല്ക്കാൻ കാത്തിരിക്കുകയാണ്.

ജാതിമത ഭേദമന്യേ മാഹി ജനത നെഞ്ചേറ്റിയ ഉത്സവത്തിന് മുൻകാലങ്ങളിൽ തിരുനാൾ അടുക്കുന്നതോടെ റോഡുകളുടെ അറ്റകുറ്റപ്പണികൾ നടത്തിയും വഴിവിളക്കുകൾ മുഴുവൻ പ്രകാശിപ്പിച്ചുമാണ് മാഹി ഭരണകൂടം ആതിഥേയത്വം വഹിച്ചിരുന്നത്.

മാലിന്യങ്ങൾ നിറഞ്ഞ് വൃത്തിഹീനമായ ടാഗോർ പാർക്ക് സമീപകാലത്ത് തെരുവുപട്ടികൾ താവളമാക്കിയിട്ടുണ്ട്. മുൻകാലങ്ങളിൽ തിരുനാളിന് മുന്നോടിയായി നഗരസഭ റോഡുകളും ഇടവഴികളും വൃത്തിയാക്കാൻ തൊഴിൽരഹിതരെ പ്രയോജനപ്പെടുത്തിയിരുന്നു.

ഇവർക്ക് പ്രതിഫലമായി നല്ലൊരു തുക കിട്ടുകയും ചെയ്യും. എന്നാൽ, ഇപ്പോൾ ഈ പദ്ധതി ഒഴിവാക്കിയതായാണ് സൂചന. നടപ്പാതയിലെ 120ഓളം ഇരിപ്പിടങ്ങളിൽ 80 ശതമാനവും മരപ്പലകകളും കാലുകളും ഒടിഞ്ഞുതൂങ്ങി ഇരിക്കാൻ പറ്റാത്ത അവസ്ഥയിലാണ്.

വഴിവിളക്കുകൾ പ്രകാശിപ്പിക്കണമെന്നും ഇരിപ്പിടങ്ങൾ പൂർവസ്ഥിതിയിൽ ഒരുക്കണമെന്നും പാർക്കിലെത്തുന്ന സന്ദർശകർക്ക് ശുചിമുറി സൗകര്യം ഏർപ്പെടുത്തണമെന്നും വാക് വേ മോണിങ് സ്റ്റാർ സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.

ലഹരി-മയക്കുമരുന്നുകൾ വ്യാപകമായി വിതരണം നടക്കുന്നതിനാൽ ഈ തിരുനാൾ ദിവസങ്ങളിൽ നിരോധിത ലഹരി പദാർഥങ്ങൾ വിൽപന നടത്തിയതിന് ശിക്ഷാനടപടിക്ക് വിധേയരായ മേഖലയിലെ വ്യാപാര സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ അധികൃതർ തയാറാവണമെന്ന് മാഹി നഗരസഭ മുൻ കൗൺസിലർ പള്ള്യൻ പ്രമോദ് ആവശ്യപ്പെട്ടു.

Tags:    
News Summary - There are potholes on the road-Tagore Park is in darkness

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.