മാഹി: അറ്റകുറ്റപ്പണി നടത്തുന്നതിനായി അടച്ചിട്ട മാഹിപാലത്തിൽ അനധികൃതമായി ഇരുചക്രവാഹനങ്ങൾ കടന്നു. ചൊവ്വാഴ്ച വൈകീട്ടോടെയാണ് ഇരുചക്ര വാഹനങ്ങൾ പാലത്തിലേക്ക് അനധികൃതമായി പ്രവേശിച്ചത്.മാഹിയിലേക്ക് കടക്കുന്ന ഭാഗത്ത് കഷ്ടിച്ച് ഒരാൾക്ക് പോവാനുള്ള വഴിയിലൂടെ സാഹസികമായി കമ്പികൾക്ക് ഇടയിലൂടെയാണ് കടന്നുപോയത്.
അതിനിടെ ഇരുചക്രവാഹനവുമായി കടക്കാൻ ശ്രമിച്ച മധ്യവയസ്കൻ കമ്പി വീലുകൾക്കിടയിൽ കുടുങ്ങി സ്കൂട്ടറുമായി വീണതോടെ നാട്ടുകാർ മാഹി പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. തുടർന്ന് പൊലീസെത്തി പാലത്തിലേക്ക് കടക്കുന്ന വഴിയടച്ചു. ന്യൂമാഹി ഭാഗത്ത് വാഹനങ്ങൾ കടന്നുപോകാനാവാത്ത രീതിയിൽ ബാരിക്കേഡ് സ്ഥാപിക്കാത്തതും ഇരുഭാഗത്തും പൊലീസ് കാവലില്ലാത്തതുമാണ് ഇരുചക്രവാഹനങ്ങൾ പ്രവേശിക്കാൻ കാരണമായത്.
ഇരുഭാഗത്തും പൊലീസിനെ ഡ്യൂട്ടിക്കിടണമെന്ന ആവശ്യമുയർന്നിട്ടുണ്ട്.അറ്റകുറ്റപ്പണി ആരംഭിച്ച പാലത്തിന്റെ പ്രവൃത്തി രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ പാലത്തിന് മുകളിലുള്ള ടാറിങ് പൂർണമായി ഇളക്കി മാറ്റിയിട്ടുണ്ട്.24 മണിക്കൂറും പാലത്തിന്റെ അറ്റകുറ്റപ്പണി നടത്തുന്നതിനുള്ള തയാറെടുപ്പിലാണ് കരാർ കമ്പനിയെങ്കിലും കൊടുംചൂട് തടസ്സമാവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.