മാഹി: മുൻസിപ്പൽ ടൗൺ ഹാളിന്‍റെ പേര് കേരള സാഹിത്യ അക്കാദമി നോട്ടീസിൽ മാറ്റി നൽകിയതിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. എം. മുകുന്ദന്‍റെ 'മയ്യഴിപ്പുഴയുടെ തീരങ്ങളിൽ' എന്ന നോവലിന്‍റെ സുവർണ ജൂബിലി ആഘോഷം നടക്കുന്ന ഹാളിന്‍റെ പേര് കേരള സാഹിത്യ അക്കാദമി മാറ്റി നൽകിയെന്നാണ് യൂത്ത് കോൺഗ്രസ് ആരോപിക്കുന്നത്.
ഇ. വത്സരാജ് സിൽവർ ജൂബിലി ഹാൾ എന്ന പേര് മനപൂർവം ഇല്ലാതാക്കി മുൻസിപ്പൽ ടൗൺ ഹാൾ എന്ന് സാഹിത്യ അക്കാദമി നൽകിയെന്ന് മേഖല യൂത്ത് കോൺഗ്രസ് കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു. പേരുമാറ്റത്തിലുള്ള പ്രതിഷേധം യൂത്ത് കോൺഗ്രസ് കേരള സാഹിത്യ അക്കാദമി അധികൃതരെ അറിയിച്ചു.
എം. മുകുന്ദന്‍റെ 'മയ്യഴിപ്പുഴയുടെ തീരങ്ങളിൽ' എന്ന നോവലിന്‍റെ സുവർണ ജൂബിലി ആഘോഷം കേരളാ സാഹിത്യ അക്കാദമിയുടെ നേതൃത്വത്തിൽ 25നാണ് നടക്കുന്നത്.
25 വർഷം മാഹിയുടെ ജനപ്രതിനിധിയും പുതുച്ചേരി മുൻ ആഭ്യന്തര മന്ത്രിയും എന്ന നിലയിൽ ആദരവിന്‍റെ ഭാഗമായാണ് പുതുച്ചേരി സർക്കാർ മാഹി മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള കെട്ടിടത്തിന് ഇ. വത്സരാജ് സിൽവർ ജൂബിലി ഹാൾ എന്ന് പേര് നൽകിയത്.
ചിലരുടെ രാഷ്ട്രീയ വ്യക്തി വിരോധനത്തിന് സാഹിത്യ അക്കാദമി കൂട്ടുനിന്നതിൽ ശക്തമായ പ്രതിഷേധം അറിയിക്കുന്നതായി മാഹി മേഖല യൂത്ത് കോൺഗ്രസ് പ്രസിഡന്റ് കെ.പി. രെജിലേഷ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.