കണ്ണൂർ: വനിത കമീഷൻ അംഗം പി. കുഞ്ഞായിഷയുടെ നേതൃത്വത്തിൽ നടന്ന അദാലത്തിൽ പരിഗണിച്ച 66 പരാതികളിൽ 13 എണ്ണം തീർപ്പാക്കി. അഞ്ച് പരാതികൾ പൊലീസിന്റെ റിപ്പോർട്ടിനായി അയച്ചു.
രണ്ട് പരാതികൾ ജാഗ്രതാസമിതിയുടെ റിപ്പോർട്ടിനായും മറ്റു രണ്ടെണ്ണം ജില്ല നിയമസഹായ അതോറിറ്റിയുടെ സഹായം ലഭിക്കുന്നതിനായും അയച്ചു. 44 പരാതികൾ അടുത്ത സിറ്റിങ്ങിൽ പരിഗണിക്കും.
തദ്ദേശസ്ഥാപനങ്ങളിൽ ജാഗ്രതാസമിതികൾ ശക്തിപ്പെടുത്തണമെന്ന് ജില്ല പഞ്ചായത്ത് മിനി ഹാളിൽനടന്ന അദാലത്തിന് ശേഷം പി. കുഞ്ഞായിഷ പറഞ്ഞു. സ്വത്ത് തർക്കം, വഴിതർക്കം, സാമ്പത്തിക തർക്കം പോലുള്ള കേസുകളാണ് കൂടുതലും അദാലത്തിൽ വരുന്നത്. ഇവ പരിഹരിക്കുവാൻ ജാഗ്രതാസമിതികളെ പര്യാപ്തമാക്കുന്ന തരത്തിലുള്ള പരിശീലനം നൽകുന്നത് കമീഷൻ തുടരും. കൗൺസലിങ്ങിൽ പങ്കെടുത്താൽ മാത്രമേ വിവാഹം രജിസ്റ്റർ ചെയ്യാനാകൂവെന്നത് നിർബന്ധമാക്കണമെന്ന് സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവർ പറഞ്ഞു.
അഭിഭാഷകരായ കെ.പി. ഷിമ്മി, പ്രമീള, കൗൺസലർ മാനസ പി. ബാബു, കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷൻ എ.എസ്.ഐ മിനി ഉമേഷ്, സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ എൻ. ഷാജിന, കെ. മിനി എന്നിവരും പങ്കെടുത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.