അ​ശാ​സ്ത്രീ​യ മാ​ലി​ന്യ സം​സ്ക​ര​ണം; 10,000 രൂ​പ പി​ഴ

ക​ണ്ണൂ​ർ: ത​ദ്ദേ​ശ വ​കു​പ്പി​ന് കീ​ഴി​ലെ ജി​ല്ല എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് സ്ക്വാ​ഡ് പ​രി​യാ​രം പ​ഞ്ചാ​യ​ത്ത്‌ പ​രി​ധി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മാ​ലി​ന്യം ആ​ശാ​സ്ത്രീ​യ​മാ​യി കൈ​കാ​ര്യം ചെ​യ്ത ര​ണ്ടു സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് 5,000 രൂ​പ​വീ​തം പി​ഴ ചു​മ​ത്തി.

പ​രി​യാ​രത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന സി​ദ്ദീ​ഖി​ന്റെ ത​ട്ടു​ക​ട​ക്ക് പ്ലാ​സ്റ്റി​ക് ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ൾ കൂ​ട്ടി​യി​ട്ട് ക​ത്തി​ച്ച​തി​നും മാ​ലി​ന്യ​ങ്ങ​ൾ വേ​ർ​തി​രി​ക്കാ​തെ കൂ​ട്ടി​യി​ട്ട​തി​നും 5,000 രൂ​പ പി​ഴ ചു​മ​ത്തി. മ​ലി​ന​ജ​ലം തു​റ​സ്സാ​യി ഒ​ഴു​കി വി​ട്ട​തി​നും പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ അ​ല​ക്ഷ്യ​മാ​യി കൈ​കാ​ര്യം ചെ​യ്ത​തി​നും അ​മ്മാ​ന​പ്പാ​റ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക്വാ​ളി​റ്റി ഫു​ഡ്‌ പ്രോ​ഡ​ക്റ്റ്സി​നും 5,000 രൂ​പ പി​ഴ​യി​ട്ടു. പ​രി​ശോ​ധ​ന​യി​ൽ ജി​ല്ല എ​ൻ​ഫോ​സ്‌​മെ​ന്റ് സ്ക്വാ​ഡ് ടീം ​ലീ​ഡ​ർ പി.​പി. അ​ഷ്‌​റ​ഫ്‌, സ്ക്വാ​ഡ് അം​ഗം അ​ല​ൻ ബേ​ബി, സി.​കെ. ദി​ബി​ൽ, പ​രി​യാ​രം പ​ഞ്ചാ​യ​ത്ത് ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ എം.​വി. അ​ഞ്ജ​ലി, ക്ല​ർ​ക്ക് വി.​എ​സ്. ബി​നു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - unscientific waste management; Penalty of Rs 10,000

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.