ലഫ്. ഗവർണർക്കെതിരെ പുതുച്ചേരിയിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന സത്യഗ്രഹ സമരം

'ഗോ ബാക്ക് കിരൺ ബേദി, സേവ് പുതുച്ചേരി' മുദ്രാവാക്യവുമായി കോൺഗ്രസ്​ സമരം


മാ​ഹി: ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​മാ​യി പു​തു​ച്ചേ​രി​യി​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 'ഗോ ​ബാ​ക്ക് കി​ര​ൺ ബേ​ദി, സേ​വ് പു​തു​ച്ചേ​രി' എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി മു​ഖ്യ​മ​ന്ത്രി വി. ​നാ​രാ​യ​ണ​സാ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ല​ഫ്. ഗ​വ​ർ​ണ​ർ​ക്കെ​തി​രെ​യു​ള്ള പ്ര​തി​ഷേ​ധ​സ​മ​ര​ത്തി​ന്​ പി​ന്തു​ണ​യു​മാ​യി പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ രം​ഗ​ത്തെ​ത്തി.

ജ​ന​ങ്ങ​ളു​ടെ രോ​ഷം ഭ​യ​ന്ന് ത​ണ്ട​ർ​ബോ​ൾ​ട്ട് സേ​ന​യെ ഉ​പ​യോ​ഗി​ച്ച് ല​ഫ്.​ഗ​വ​ർ​ണ​റു​ടെ വ​സ​തി​യി​ലേ​ക്കു​ള്ള എ​ല്ലാ റോ​ഡു​ക​ളും അ​ട​ച്ചി​ട്ടി​രി​ക്ക​യാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു. റോ​ഡു​ക​ൾ അ​ട​ച്ച​തോ​ടെ​യാ​ണ് രാ​ജ് നി​വാ​സി​നു മു​ന്നി​ൽ ന​ട​ത്തേ​ണ്ട സ​ത്യ​ഗ്ര​ഹ സ​മ​രം അ​ണ്ണ സ്തൂ​പ​ത്തി​നു സ​മീ​പ​ത്തേ​ക്ക് മാ​റ്റി​യ​ത്.

ജ​നാ​ധി​പ​ത്യ സ​ർ​ക്കാ​റി​നെ അ​ട്ടി​മ​റി​ക്കാ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​റി​‍െൻറ ഗൂ​ഢ​ത​ന്ത്രം ന​ട​പ്പി​ലാ​ക്കാ​നു​ള്ള ല​ഫ്.​ഗ​വ​ർ​ണ​റു​ടെ ശ്ര​മം സം​സ്ഥാ​ന​ത്തെ ല​ക്ഷ​ക്ക​ണ​ക്കി​ന് വ​രു​ന്ന സാ​ധാ​ര​ണ ജ​ന​ങ്ങ​ളെ ബാ​ധി​ച്ചി​രി​ക്ക​യാ​ണ്. അ​ന്ധ​മാ​യ കോ​ൺ​ഗ്ര​സ് വി​രോ​ധം ല​ക്ഷ്യം ​െവ​ച്ച് ല​ഫ്. ഗ​വ​ർ​ണ​ർ ന​ട​ത്തു​ന്ന രാ​ഷ്​​ട്രീ​യ നാ​ട​കം പു​തു​ച്ചേ​രി സം​സ്ഥാ​ന​ത്തെ 50 വ​ർ​ഷം പി​ന്നി​ലേ​ക്ക് ന​യി​ച്ചി​രി​ക്ക​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

സൗ​ജ​ന്യ അ​രി, 2500 രൂ​പ​യു​ടെ പൊ​ങ്ക​ൽ കി​റ്റ്, സ​ർ​ക്കാ​ർ ഒ​ഴി​വു​ക​ളി​ലെ നി​യ​മ​നം , വാ​ർ​ധ​ക്യ - വി​ധ​വ പെ​ൻ​ഷ​ൻ തു​ക ഉ​യ​ർ​ത്ത​ൽ, ആ​രോ​ഗ്യ ഫ​ണ്ട്, ജ​ന​ക്ഷേ​മ - വി​ക​സ​ന പ​ദ്ധ​തി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​ര​ത്തോ​ടെ മു​ഖ​മ​ന്ത്രി ഒ​പ്പി​ട്ട ഫ​യ​ലു​ക​ൾ തി​രി​ച്ച​യ​ക്കു​ക എ​ന്ന രീ​തി​യാ​ണ്പ്ര​വ​ർ​ത്ത​ന​മാ​ണ് ഗ​വ​ർ​ണ​ർ അ​നു​വ​ർ​ത്തി​ക്കു​ന്ന​ത്.

പു​തു​ച്ചേ​രി​യി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു കൊ​ണ്ട് മാ​ഹി ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ. സി​ക്ര​ട്ട​റി സ​ത്യ​ൻ കോ​ളോ​ത്ത്, സെ​ക്ര​ട്ട​റി ഉ​ത്ത​മ​ൻ തി​ട്ട​യി​ൽ എ​ന്നി​വ​രും സ​ത്യാ​ഗ്ര​ഹ സ​മ​ര​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി.

വി​ക​സ​ന വി​രോ​ധി​യാ​യ ഗ​വ​ർ​ണ​ർ​ക്ക് എ​തി​രെ സം​സ്ഥ​ന​ത്തെ ജ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി സ​മ​ര മു​ഖ​ത്ത് ഉ​ള്ള മു​ഖ്യ​മ​ന്ത്രി​ക്ക് അ​ഭി​വാ​ദ്യം അ​ർ​പ്പി​ച്ച്കൊ​ണ്ട് മാ​ഹി ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ഹി​യി​ൽ ഐ​ക്യ​ദാ​ർ​ഢ്യ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തും.

തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചി​ന് മാ​ഹി സ്​​റ്റാ​ച്യൂ ജ​ങ്​​ഷ​നി​ൽ നി​ന്ന് റാ​ലി ആ​രം​ഭി​ക്കു​മെ​ന്ന് മാ​ഹി ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ്​ പ്ര​സി​ഡ​ൻ​റ് ര​മേ​ശ് പ​റ​മ്പ​ത്ത് അ​റി​യി​ച്ചു. സ​ത്യ​ഗ്ര​ഹ സ​മ​ര​ത്തി​ൽ മാ​ഹി​യി​ലെ കോ​ൺ​ഗ്ര​സ്​ നേ​താ​ക്ക​ളാ​യ സ​ത്യ​ൻ കേ​ളോ​ത്ത്, ഉ​ത്ത​മ​ൻ തി​ട്ട​യി​ൽ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Congress strike with the slogan 'Go back Kiran Bedi, Save Puducherry'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.