പൊലീസ് മേധാവിയെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ പ്രതിക​െള വെറുതെ വിട്ടു

മാഹി: മാഹി പൊലീസ് സൂപ്രണ്ടായിരുന്ന പി.ആർ. രാമചന്ദ്രനെ പള്ളൂർ പൊലീസ് സ്​റ്റേഷന് മുന്നിൽ വധിക്കാൻ ശ്രമിക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്ത കേസിൽ കുറ്റാരോപിതരായവരെ വെറുതെവിട്ടു. നാനൂറോളം ആളുകളുടെ പേരിൽ പള്ളൂർ പൊലീസെടുത്ത കേസിലാണ് മാഹി സെഷൻസ് കോടതി ജഡ്ജി ശെൽവൻ ജേശുരാജയുടെ​ നടപടി.

18 വർഷങ്ങൾ പൂർത്തിയാവുമ്പോഴാണ് വിധി വന്നത്. 2003 ജൂൺ ആറിനായിരുന്നു കേസിനാസ്പദ സംഭവം. പുതുച്ചേരിയിൽ ജോലി ചെയ്യുകയായിരുന്ന ചെമ്പ്ര പാറാലിലെ സുബേഷ് എന്ന പൊലീസുകാര​െൻറ മരണത്തിലെ ദുരൂഹതയകറ്റാൻ വീണ്ടും പോസ്​റ്റുമോർട്ടം നടത്തണമെന്നാവശ്യപ്പെട്ട് ജനക്കൂട്ടം പള്ളൂർ പൊലീസ് സ്​റ്റേഷനിലേക്ക് മാർച്ച് നടത്തിയിരുന്നു.

മാർച്ച് സംഘർഷത്തിൽ കലാശിച്ചു. തിരിച്ചറിഞ്ഞ 36 ആളുകൾക്കെതിരെയാണ് വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തത്. അന്വേഷണവും കേസ് നടപടികളും അനന്തമായി നീളുകയായിരുന്നു.

പ്രതി ഭാഗത്തിന് വേണ്ടി അഭിഭാഷകരായ പി. രാജൻ, എ.പി. അശോകൻ, പ്രസീന ശ്രീജിത്ത് എന്നിവരും പ്രോസിക്യൂഷന് വേണ്ടി എ.പി.പി പി.കെ. വത്സരാജും ഹാജരായി.

Tags:    
News Summary - Defendant acquitted of attempted murder of police chief

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.