മാഹി: പത്രങ്ങളിൽ വ്യാജ വൈവാഹിക പരസ്യം നൽകി കബളിപ്പിച്ച് യുവതികളെ വിവാഹം ചെയ്ത് വഞ്ചിച്ച 52 കാരന് തടവും പിഴയും. പന്തക്കൽ സ്വദേശിനിയെ ഉൾപ്പെടെ വിവാഹം കഴിച്ച് തട്ടിപ്പ് നടത്തിവന്ന കോഴിക്കോട് ഫറോക്ക് നല്ലൂർ പുൽപറമ്പിൽ സ്വദേശി പി. മനോജ് കുമാറിനെയാണ് മാഹി കോടതി നാല് മാസം തടവിനും 1,000 രൂപ പിഴ ഈടാക്കാനും ശിക്ഷിച്ചത്. മാഹിയിലും കേരളത്തിെൻറ വിവിധ ഭാഗങ്ങളിലും ഇയാൾ വിവാഹ തട്ടിപ്പിലൂടെ സ്വർണാഭരണങ്ങളും തട്ടിയെടുത്തിരുന്നു. 2015ലായിരുന്നു കേസിനാസ്പദമായ സംഭവം. മാഹിയിലെയും കേരളത്തിലെയും കോടതികളിൽനിന്ന് ജാമ്യമെടുത്ത ശേഷം മൂന്ന് വർഷത്തോളം മുങ്ങിനടന്ന പ്രതിയെയും മാതാവിനെയും കഴിഞ്ഞ വർഷം അന്നത്തെ പള്ളൂർ എസ്.ഐ അറസ്റ്റ് ചെയ്തിരുന്നു. മാഹി കോടതിയിൽ ഹാജരാക്കിയ മനോജ് കുമാറിനെ കോടതി റിമാൻഡ് ചെയ്തു.
പ്രായാധിക്യം പരിഗണിച്ച് സ്വന്തം ജാമ്യത്തിൽ വിട്ടയച്ച മാതാവിനെ മാഹി സാമൂഹികക്ഷേമ വകുപ്പിെൻറ വൃദ്ധസദനത്തിലേക്ക് മാറ്റി. ജാമ്യം നേടിയ ശേഷം പ്രതി വ്യാജ മേൽവിലാസങ്ങളിൽ വിവിധ സ്ഥലങ്ങളിൽ താമസിച്ചുവരുകയായിരുന്നു. പന്തക്കൽ സ്വദേശിനിയിൽനിന്ന് അഞ്ച് പവൻ സ്വർണാഭരണങ്ങൾ കൈക്കലാക്കിയിരുന്നു. കുറ്റക്കാരിയല്ലെന്നുകണ്ട് മാതാവിനെ കോടതി വെറുതെ വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.