മാഹി: മാഹി മേഖലയിൽ വിദ്യാലയങ്ങൾ തുറക്കുന്നത് സെപ്റ്റംബർ 15ന് ശേഷം ആലോചിക്കാമെന്ന് മാഹി ഭരണകൂടം തീരുമാനിച്ചു. പുതുച്ചേരിയിൽ സെപ്റ്റംബർ ഒന്നിന് സ്കൂളുകൾ തുറക്കാനിരിക്കെ മാഹി അഡ്മിനിസ്ട്രേറ്റർ വിളിച്ചു ചേർത്ത മാഹിയിലെ വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, ജോയിന്റ് പി.ടി.എ, മാഹി സി.ഇ.ഒ എന്നിവരുടെ യോഗത്തിലാണ് തീരുമാനം.
കേരളത്തിൽ കോവിഡ് വ്യാപനം വർധിച്ച സാഹചര്യത്തിൽ മാഹി മേഖലയിൽ റെഗുലർ ക്ലാസുകൾ ആരംഭിക്കുന്നത് കോവിഡ് വ്യാപനത്തിന് കാരണമാകുമെന്ന് യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. സ്കൂൾ തുറക്കുന്നത് സംബന്ധിച്ചു സെപ്റ്റംബർ 15ന് ചേരുന്ന യോഗത്തിൽ തീരുമാനിക്കുമെന്ന് റീജനൽ അഡ്മിമിനിസ്ട്രേറ്റർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.