മാഹി: അഴിയൂർ ഗ്രാമപഞ്ചായത്തിലെ നാലും അഞ്ചും വാർഡുകളിൽ യു.ഡി.എഫ് സ്ഥാനാർഥികളായെത്തുന്നത് ദമ്പതികളായ മഹിജയും ശശിധരൻ തോട്ടത്തിലും. മുമ്പും ഇതേ പഞ്ചായത്തിൽതന്നെ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായിരുന്ന പരിചയവും ഇരുവർക്കുമുണ്ട്.
കെ.എസ്.യുവിലൂടെ രാഷ്ട്രീയരംഗത്തെത്തിയ ശശിധരൻ അഴിയൂർ മണ്ഡലം യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറായിരുന്നു. ഇപ്പോൾ കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡൻറ് കൂടിയാണ്. 1995ൽ ആദ്യമായി മൂന്നാം വാർഡിനെ പ്രതിനിധാനംചെയ്ത് പഞ്ചായത്തിലെത്തി. തുടർന്നുള്ള രണ്ടു തെരഞ്ഞെടുപ്പിലും വിജയിച്ച് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി ചുമതല നിർവഹിച്ചു. 2015 വരെയുള്ള നാലു തവണ പഞ്ചായത്ത് അംഗമായി.
അഴിയൂർ മണ്ഡലം മഹിള കോൺഗ്രസ് പ്രസിഡൻറ് കൂടിയായ മഹിജ തോട്ടത്തിൽ 2005 മുതൽ പഞ്ചായത്തിൽ ജനപ്രതിനിധിയാണ്. 2010ൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.