കണ്ണൂർ: മുനിസിപ്പൽ കോർപറേഷൻ ഓഫിസിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ പ്രവർത്തനം താളംതെറ്റിയതായി മേയർ അഡ്വ. ടി.ഒ. മോഹനൻ. കൗൺസിലർ ഷാഹിന മൊയ്തീന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മേയർ. കോർപറേഷൻ ഓഫിസിലെ 50 ഉദ്യോഗസ്ഥരെയാണ് ഒറ്റയടിക്ക് സ്ഥലംമാറ്റിയത്. ഇതിൽ 35 ക്ലർക്കുമാരാണ്. പലർക്കും പകരം ആളുകൾ എത്തിയിട്ടില്ല. സെക്രട്ടറി ഒരു മാസമായി അവധിയിലാണ്.
സൂപ്രണ്ടിങ് എൻജിനീയർക്കാണ് പകരം ചുമതല നൽകിയിരുന്നത്. എൻജിനീയറിങ് വിഭാഗത്തിന്റെ പ്രവർത്തനം ഇക്കാരണത്താൽ താളംതെറ്റിയ നിലയിലാണ്. മൂന്ന് അസി. എൻജിനീയർമാർ ഉള്ളതിൽ ഒരാളെ പയ്യന്നൂരിലേക്ക് മാറ്റി. പകരം ആളെ നിയമിക്കാതെ ഈ തസ്തിക തന്നെ ഒഴിവാക്കി.
സ്ഥലം മാറിപ്പോയ ജീവനക്കാർക്ക് പകരം ഗ്രാമപഞ്ചായത്തിൽനിന്നും േബ്ലാക്ക് പഞ്ചായത്തിൽനിന്നുമുള്ള ജീവനക്കാരെയാണ് നിയമിച്ചത്. മുനിസിപ്പൽ ആക്ടിലും നഗരസഭയിലെ പ്രവർത്തന രീതികളിലുമുള്ള പരിചയക്കുറവ് ഇവർക്കുണ്ട്. കാര്യങ്ങൾ പഠിക്കാൻ കൂടുതൽ സമയമെടുക്കുമെന്നും മേയർ പറഞ്ഞു. കഥാകൃത്ത് ടി. പത്മനാഭനെ കേരള പുരസ്കാരത്തിന് നാമനിർദേശം ചെയ്യാൻ കൗൺസിൽ തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.