കണ്ണൂര്‍: മണ്ണും മനസ്സും ഫലസ്തീനൊപ്പമാണെന്ന് പ്രഖ്യാപിച്ച് കണ്ണൂരിൽ ആയിരങ്ങൾ അണിനിരന്ന ഐക്യദാർഢ്യ റാലി. മുസ്ലിം കോഓഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച റാലിയിൽ ഇസ്രായേല്‍ ഫലസ്തീനിൽ നടത്തുന്ന മനുഷ്യക്കശാപ്പിനെതിരെ പ്രതിഷേധവും രോഷവുമുയർന്നു.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയവർ അണിയണിയായി നിരന്നപ്പോൾ നഗരം സാക്ഷിയായത് പടുകൂറ്റൻ ബഹുജനറാലിക്കാണ്. ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരായ സമരത്തിന് വേദിയായ വിളക്കുംതറ മൈതാനത്തിന് സമീപത്ത് നിന്നാണ് റാലി ആരംഭിച്ചത്. ഫലസ്തീന് ഐക്യദാർഢ്യമറിയിച്ചുളള പ്ലക്കാർഡുകളും ബാനറുകളുമുയർത്തിയ റാലി ടൗൺ സ്ക്വയറിൽ സമാപിച്ചു.
റാലിക്ക് ശേഷം ടൗണ്‍ സ്ക്വയറിൽ നടന്ന പൊതുസമ്മേളനത്തിലും വന്‍ജന പങ്കാളിത്തമാണുണ്ടായത്. സംഘടന ഭേദമില്ലാതെയുള്ള ജനങ്ങളുടെ ഐക്യപ്പെടലിനാണ് നഗരം സാക്ഷ്യം വഹിച്ചത്. ഗതാഗത സ്തംഭനത്തിനിടയാക്കാതെ, പൂര്‍ണ അച്ചടക്കത്തോടെ നടന്ന റാലി നിയന്ത്രിക്കാൻ വിവിധ സംഘടന വളന്റിയർമാരും അണിനിരന്നു.
പൊതുസമ്മേളനം മുസ്ലിംലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്തു. അസ്ലം അല്‍മശ്ഹൂര്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു.
കണ്ണൂർ കോർപറേഷൻ മേയര്‍ അഡ്വ. ടി.ഒ. മോഹനന് മുഖ്യാതിഥിയായി.മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുറഹ്മാന് കല്ലായി, മുസ്ലിം കോഓഡിനേഷന്‍ കമ്മിറ്റി ജില്ല കണ്‍വീനര്‍ അഡ്വ. അബ്ദുല്‍ കരിം ചേലേരി, കെ.ടി. സഹദുല്ല, അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി.
കെ.എന്‍.എം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഹുസൈന് മടവൂര്‍, ജമാഅത്തെ ഇസ്ലാമി കേന്ദ്ര പ്രതിനിധി സഭ അംഗം ഡോ. ആര്. യൂസഫ്, കേരള മുസ്ലിം ജമാഅത്ത് ജില്ല സെക്രട്ടറി റഫീഖ് അണിയാരം, കെ.എന്‍.എം മർകസുദഅ്വ സംസ്ഥാന സെക്രട്ടറി ശംസുദ്ദീന്‍ പാലക്കോട്.
വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് നേതാവ് സി.പി. സലീം, എം.ഇ.എസ് ജില്ല പ്രസിഡന്റ് എ.എ. ബഷീര്‍, എം.എസ്.എസ് ജില്ല പ്രസിഡന്റ് ബി.ടി. കുഞ്ഞു, ഖാലിദ് അല്‍ മഷ്ഹൂര്‍ തങ്ങള്‍, ശരീഫ് ബാഖവി എന്നിവർ സംസാരിച്ചു. കോഓഡിനേഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ അഡ്വ. അബ്ദുല്‍ കരീം ചേലേരി.
സാജിദ് നദ്വി, സി.കെ.എ. ജബ്ബാര്‍ (ജമാഅത്തെ ഇസ്ലാമി) സി.എച്ച്. ഇസ്മായില്‍ ഫാറൂഖി (ജില്ല ട്രഷറര്‍ കെ.എന്‍.എം), നിസാര്‍ അതിരകം (കേരള മുസ്ലിം ജമാഅത്ത്), ടി. മുഹമ്മദ് നജീബ് (കെ.എന്‍.എം. മർകസുദഅ്വ), കെ.വി. ശംസുദ്ദീന്‍ (വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന്), വി. മുനീര്‍ (എം.എസ്.എസ്), കെ.പി. നൗഷാദ് (എം.ഇ.എസ്), കെ.ടി. സഹദുല്ല എന്നിവർ റാലിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.