മട്ടന്നൂര്‍: നഗരസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ശനിയാഴ്ച രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറുവരെ നടക്കും. 35 പോളിങ് ബൂത്തുകളിലേക്കുള്ള ഇലക്‌ട്രോണിക് വോട്ടു യന്ത്രം ഉള്‍പ്പെടെയുള്ള പോളിങ് സാമഗ്രികള്‍ വെള്ളിയാഴ്ച രാവിലെ 10 മുതല്‍ മട്ടന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്ന് സെക്ടറല്‍ ഓഫിസര്‍മാര്‍ ഏറ്റുവാങ്ങി പ്രത്യേകം വാഹനങ്ങളില്‍ ബൂത്തുകളില്‍ എത്തിക്കും. ഒരു സെക്ടറല്‍ ഓഫിസര്‍ക്ക് അഞ്ച് ബൂത്തുകളുടെ ചുമതലയുണ്ടാകും. ആകെ ഏഴ് സെക്ടറല്‍ ഓഫിസര്‍മാരുണ്ടാവും.പോളിങ് ഉദ്യോഗസ്ഥര്‍ വെള്ളിയാഴ്ച 12 ഓടെ നേരിട്ട് പോളിങ് സ്‌റ്റേഷനുകളില്‍ എത്തും. റിസര്‍വ് ഉദ്യോഗസ്ഥര്‍ വിതരണ കേന്ദ്രത്തിലെത്തും. ഓരോ ബൂത്തിലും ഒരു പ്രിസൈഡിങ് ഓഫിസര്‍, ഒരു ഫസ്റ്റ് പോളിങ് ഓഫിസര്‍, രണ്ട് പോളിങ് ഓഫിസര്‍മാര്‍, ഒരു പോളിങ് അസിസ്റ്റന്റ് എന്നിങ്ങനെ അഞ്ച് പേരുണ്ടാകും. പോളിങ് ഉദ്യോഗസ്ഥരെ നിയോഗിച്ച് ഉത്തരവുകള്‍ കൈമാറിയിട്ടുണ്ട്. 175 പോളിങ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചത്. ഇതിനുപുറമേയാണ് റിസര്‍വ് ഉദ്യോഗസ്ഥര്‍. വോട്ടെടുപ്പ് കഴിഞ്ഞ് സെക്ടറല്‍ ഓഫിസര്‍മാര്‍ സീല്‍ചെയ്ത ഇലക്‌ട്രോണിക് വോട്ടു യന്ത്രം ബൂത്തുകളില്‍ചെന്ന് ശേഖരിച്ച് വോട്ടെണ്ണല്‍ കേന്ദ്രമായ മട്ടന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എത്തിക്കും. തിങ്കളാഴ്ച രാവിലെ 10 മുതലാണ് വോട്ടെണ്ണല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.