കോടതിയുടെ ഇടപെടലിൽ സേ പരീക്ഷയെഴുതിയ മുഹമ്മദ്​ നിഹാദിന്​ ജയം

ക​ണ്ണൂ​ർ സി​റ്റി: അ​ധി​കൃ​ത​ർ അ​വ​സ​രം നി​ഷേ​ധി​ച്ച​പ്പോ​ൾ കോ​ട​തി ഇ​ട​പെ​ട്ട്​ അ​വ​സ​രം ന​ൽ​കി​യ ക​ണ്ണൂ​ർ സി​റ്റി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ മു​ഹ​മ്മ​ദ്‌ നി​ഹാ​ദ് എ​ഴു​തി​യ സേ ​പ​രീ​ക്ഷ​യി​ൽ മി​ന്നും​ജ​യം. ക​ഴി​ഞ്ഞ എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യി​ൽ ഒ​രു​വി​ഷ​യ​ത്തി​ൽ മു​ഹ​മ്മ​ദ്‌ നി​ഹാ​ദ് ഡി ​ഗ്രേ​ഡ് ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു പ​രാ​ജ​യ​പ്പെ​ട്ട​ത്. എ​ന്നാ​ൽ, ഹൈ​കോ​ട​തി വി​ധി​യെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം പ്ര​ത്യേ​ക പ​രീ​ക്ഷ എ​ഴു​തി​യ​പ്പോ​ൾ ബി ​ഗ്രേ​ഡ് ല​ഭി​ച്ചു.

സേ ​പ​രീ​ക്ഷ ന​ട​പ​ടി​ക​ളു​മാ​യി വി​ദ്യാ​ർ​ഥി​യും ര​ക്ഷി​താ​വും സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​നെ സ​മീ​പി​ച്ചെ​ങ്കി​ലും നി​രു​ത്ത​ര​വാ​ദ സ​മീ​പ​നം കൊ​ണ്ട് നി​ഹാ​ദി​ന് പ​രീ​ക്ഷ എ​ഴു​താ​ൻ സാ​ധി​ച്ചി​ല്ല. തു​ട​ർ​ന്ന് മു​സ്​​ലിം യൂ​ത്ത് ലീ​ഗ് ക​ണ്ണൂ​ർ മേ​ഖ​ല ക​മ്മി​റ്റി വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടു​ക​യും പ്ര​ധാ​നാ​ധ്യാ​പ​ക​നെ ഉ​പ​രോ​ധി​ക്കു​ക​യും ചെ​യ്​​തു.

മേ​ഖ​ല ക​മ്മി​റ്റി വി​ദ്യാ​ഭ്യാ​സ മ​ന്ത്രി, പ​രീ​ക്ഷ സെ​ക്ര​ട്ട​റി എ​ന്നി​വ​ർ​ക്ക് നേ​രി​ട്ട് പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തു. തു​ട​ർ​ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​വാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച്​ അ​നു​കൂ​ല ഉ​ത്ത​ര​വ്​ നേ​ടി. നി​ഹാ​ദി​ന് പ​രീ​ക്ഷ എ​ഴു​താ​ൻ അ​വ​സ​ര​മൊ​രു​ക്കാ​ൻ കോ​ട​തി സ​ർ​ക്കാ​റി​ന് നി​ർ​ദേ​ശം ന​ൽ​കി. വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​രീ​ക്ഷ എ​ഴു​തി​യ നി​ഹാ​ദ് വി​ജ​യി​ക്കു​ക​യും ചെ​യ്​​തു.


Tags:    
News Summary - Mohammad Nihad, who wrote the Say exam, won with the intervention of the court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.