കണ്ണൂർ: ഷെയർ ട്രേഡിങ്ങിലൂടെ കൂടുതൽ പണം സമ്പാദിക്കാമെന്ന വാഗ്ദാനം നൽകി യുവാവിന്റെ 20,900 തട്ടി. കണ്ണൂർ ടൗൺ സ്റ്റേഷൻ പരിധിയിലുള്ള യുവാവിന്റെ പണമാണ് നഷ്ടമായത്.
വാട്സ്ആപ് വഴി ഓൺലൈനിൽ പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് പള്ളിക്കുന്ന് സ്വദേശിയിൽനിന്ന് വെള്ളിയാഴ്ച 29,25,000 രൂപ തട്ടിയതിനു പിന്നാലെയാണ് പുതിയ സംഭവം. ഇരുവരും കണ്ണൂർ സൈബർ പൊലീസിൽ പരാതി നൽകി. ഇത്തരത്തിലുള്ള നിരവധി പരാതികളാണ് ദിനംപ്രതി വരുന്നതെന്ന് പൊലീസ് പറഞ്ഞു.
സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്ന കാലത്ത് പരിചയമല്ലാത്ത ഫോൺ നമ്പറുകളിൽനിന്ന് വരുന്ന മെസേജുകളോ, കമ്പനികളുടെ പരസ്യങ്ങളോ, കോളുകളോ, ലിങ്കുകളോ ലഭിച്ചാൽ തിരിച്ച് മെസേജ് അയക്കുകയോ അതിനെ പറ്റി ചോദിക്കുകയോ ചെയ്യരുതെന്ന് പൊലീസ് പറഞ്ഞു.
ഓൺലൈൻ തട്ടിപ്പിൽ ഇരയാവുകയാണെങ്കിൽ ഉടൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ് സൈബർ ക്രൈം ഹെൽപ് ലൈൻ നമ്പറായ 1930 തിൽ വിളിച്ച് പരാതി രജിസ്റ്റർ ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.