തേർലായി ശിവക്ഷേത്രം

മുസ്​ലിം ലീഗ് പ്രവർത്തകർ ക്ഷേത്രത്തിലേക്ക് റോഡ് നിർമിച്ചു; സ്​നേഹത്തിന്‍റെ ദ്വീപിൽ മതമൈത്രിയുടെ പാത

ശ്രീ​ക​ണ്ഠ​പു​രം: മ​നു​ഷ്യ​​​രെ ത​മ്മി​ല​ടി​പ്പി​ക്കാ​ൻ വ​ർ​ഗീ​യ ശ​ക്​​തി​ക​ൾ ശ്ര​മി​ക്കു​ന്ന കാ​ല​ത്ത്, ജാ​തി​മ​ത വ്യ​ത്യാ​സം മ​റ​ന്ന്​ സ്​​നേ​ഹ​ത്തി​ന്‍റെ പു​തു​വ​ഴി​വെ​ട്ടു​ന്ന കാ​ഴ്​​ച​യാ​ണ്​ ക​ണ്ണൂ​ർ ജി​ല്ല​യി​ലെ തേ​ർ​ലാ​യി ദീ​പി​ന്​ പ​റ​യാ​നു​ള്ള​ത്.

നാ​ലു​ഭാ​ഗ​വും വ​ള​പ​ട്ട​ണം പു​ഴ​യാ​ൽ ചു​റ്റ​പ്പെ​ട്ട ചെ​ങ്ങ​ളാ​യി പ​ഞ്ചാ​യ​ത്തി​ലെ ദ്വീ​പാ​ണ് തേ​ർ​ലാ​യി. 198 ഏ​ക്ക​ർ വി​സ്തൃ​തി മാ​ത്ര​മു​ള്ള ദ്വീ​പി​ൽ ജ​ലാ​തി​ർ​ത്തി​ക​ൾ​പോ​ലും മ​റി​ക​ട​ന്ന മ​ത​മൈ​ത്രി​യു​ടെ പാ​ത​യൊ​രു​ക്കു​ക​യാ​ണ് ഇ​വി​ട​ത്തു​കാ​ർ. വ​ർ​ഷ​ങ്ങ​ളാ​യി വ​ഴി​യി​ല്ലാ​തി​രു​ന്ന തേ​ർ​ലാ​യി ശി​വ​ക്ഷേ​ത്ര​ത്തി​ലേ​ക്ക്​ മു​സ്​​ലിം ലീ​ഗ് തേ​ർ​ലാ​യി ശാ​ഖ ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ മ​ത​ഐ​ക്യ​ത്തി​ന്‍റെ പാ​ത വെ​ട്ടി​യൊ​രു​ക്കി​യി​രി​ക്കു​ക​യാ​ണ്.

140 കു​ടും​ബ​ങ്ങ​ള്‍ താ​മ​സി​ക്കു​ന്ന തേ​ർ​ലാ​യി ദ്വീ​പ് മു​സ്​​ലിം ഭൂ​രി​പ​ക്ഷ പ്ര​ദേ​ശ​മാ​ണ്. നാ​ല് ഹി​ന്ദു കു​ടും​ബ​ങ്ങ​ള്‍ മാ​ത്ര​മാ​ണ് ഇ​വി​ടെ​യു​ള്ള​ത്. തേ​ർ​ലാ​യി​ൽ പു​ഴ​യോ​ര ഭാ​ഗ​മാ​യ മോ​ലോ​ത്തും​കു​ന്നി​ലാ​ണ് അ​തി​പു​രാ​ത​ന​മാ​യ ശി​വ​ക്ഷേ​ത്ര​മു​ള്ള​ത്. ഈ ​ക്ഷേ​ത്ര​ത്തി​ലേ​ക്ക് റോ​ഡി​ല്ലാ​ത്ത​ത് വി​ശ്വാ​സി​ക​ള്‍ക്ക് ഏ​റെ ദു​രി​ത​മു​ണ്ടാ​ക്കി​യി​രു​ന്നു. പ്രാ​ർ​ഥ​ന​ക്കും പൂ​ജ​ക്കും പോ​കു​ന്ന​വ​ർ കാ​ട്ടു​വ​ഴി​യി​ലൂ​ടെ പോ​കേ​ണ്ടി​വ​ന്നു.

കാ​ല​പ്പ​ഴ​ക്ക​ത്താ​ല്‍ ജീ​ർ​ണി​ച്ച ക്ഷേ​ത്രം പു​ന​രു​ദ്ധ​രി​ക്കാ​ൻ ആ​ലോ​ചി​ച്ച​പ്പോ​ൾ ഇ​വി​ടേ​ക്ക് റോ​ഡി​ല്ലാ​ത്ത​ത് വ​ലി​യ ത​ട​സ്സ​മാ​യി. ശാ​ന്തി​ക്കാ​ര​നാ​യ വാ​സു​ദേ​വ​ന്‍ ന​മ്പൂ​തി​രി​യ​ട​ക്കം റോ​ഡ് നി​ർ​മാ​ണ​ത്തി​ന് പ​ല ത​വ​ണ നാ​ട്ടു​കാ​രു​ടെ​യും പ​ഞ്ചാ​യ​ത്തി​ന്‍റെ​യും സ​ഹാ​യം തേ​ടി​യി​രു​ന്നെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​രു​ന്നി​ല്ല. ക്ഷേ​ത്ര​ത്തി​ലേ​ക്ക് ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലൂ​ടെ നാ​നൂ​റ് മീ​റ്റ​ർ ദൂ​രം റോ​ഡ് നി​ർ​മി​ക്കു​ന്ന​തി​ന് പ​ല​രും എ​തി​ർ​പ്പ് പ്ര​ക​ട​മാ​ക്കി​യ​തോ​ടെ റോ​ഡ് നി​ർ​മാ​ണം ന​ട​ക്കി​ല്ലെ​ന്ന് വ​ന്നു.

അ​തി​നി​ടെ​യാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം മു​സ്​​ലിം​ലീ​ഗ് ശാ​ഖ ഭാ​ര​വാ​ഹി​ക​ൾ ക്ഷേ​ത്ര റോ​ഡി​നാ​യി രം​ഗ​ത്തി​റ​ങ്ങി​യ​ത്. സ്ഥ​ല​മു​ട​മ​ക​ളെ നേ​രി​ൽ ക​ണ്ട് കാ​ര്യ​ങ്ങ​ൾ ധ​രി​പ്പി​ച്ച് ക്ഷേ​ത്ര പ​രി​സ​ര​ത്തേ​ക്കു​ള്ള റോ​ഡി​ന് സ​മ്മ​തം വാ​ങ്ങു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഞാ​യ​റാ​ഴ്ച്ച നാ​ട്ടു​കാ​ര്‍ ഒ​ത്തു​കൂ​ടി ശ്ര​മ​ദാ​ന​ത്തി​ലൂ​ടെ​യാ​ണ് റോ​ഡ് നി​ർ​മാ​ണ​ത്തി​ന് തു​ട​ക്കം കു​റി​ച്ച​ത്.

ചെ​ങ്ങ​ളാ​യി പ​ഞ്ചാ​യ​ത്തം​ഗം മൂ​സാ​ന്‍കു​ട്ടി തേ​റ​ളാ​യി, മു​സ്​​ലിം ലീ​ഗ് ശാ​ഖ പ്ര​സി​ഡ​ന്‍റ്​ അ​ബ്ദു​ൽ ഖാ​ദ​ര്‍, സെ​ക്ര​ട്ട​റി ഇ​ഫ്‌​സു റ​ഹി​മാ​ന്‍, ബ​ഷീ​ര്‍, വി. ​ക​മ​റു​ദീ​ന്‍, സി. ​ഗ​ഫൂ​ര്‍, കെ. ​ഉ​നൈ​സ്, റ​ഫീ​ഖ് തേ​ർ​ലാ​യി, കെ.​പി. അ​ഷ്‌​റ​ഫ്, കെ.​വി. അ​ഫ്‌​സ​ല്‍, ടി.​വി. ജാ​ബി​ര്‍, കെ.​പി. ഇ​ര്‍ഷാ​ദ്, പി. ​ഷ​രീ​ഫ് തു​ട​ങ്ങി​യ​വ​രാ​ണ് പാ​ത​യൊ​രു​ക്കാ​ൻ നേ​തൃ​ത്വം ന​ല്‍കി​യ​ത്. ക്ഷേ​ത്ര റോ​ഡ് ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, എം.​എ​ൽ.​എ, എം.​പി എ​ന്നി​വ​രെ ക​ണ്ട് ഫ​ണ്ട് അ​നു​വ​ദി​പ്പി​ച്ച് ടാ​റി​ങ്​ ഉ​ൾ​പ്പെ​ടെ ന​ട​ത്തു​മെ​ന്നും പ​ഞ്ചാ​യ​ത്തം​ഗം മൂ​സാ​ൻ കു​ട്ടി തേ​ർ​ലാ​യി മാ​ധ്യ​മ​ത്തോ​ട് പ​റ​ഞ്ഞു.

Tags:    
News Summary - Muslim League activists built a road to the temple in therlayi island

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.