കു​ളം​ബ​സാ​റി​ൽ അ​ടി​പ്പാ​ത​ക്ക് വേ​ണ്ടി​യു​ള്ള മ​ണ്ണ് പ​രി​ശോ​ധ​ന

കുളംബസാറിലെ അടിപ്പാത പ്രാരംഭ പ്രവൃത്തി തുടങ്ങി

മു​ഴ​പ്പി​ല​ങ്ങാ​ട്: ദേ​ശീ​യ​പാ​ത 66 ക​ട​ന്നു​പോ​കു​ന്ന മു​ഴ​പ്പി​ല​ങ്ങാ​ട് കു​ളം​ബ​സാ​റി​ൽ അ​ടി​പ്പാ​ത നി​ർ​മി​ക്കു​ന്ന​തി​ന്റെ പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ത്തി​ന്റെ ഭാ​ഗ​മാ​യു​ള്ള മ​ണ്ണ് പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു. ബ​സാ​റി​ൽ ത​ന്നെ ക​ട​വി​ലേ​ക്കും ബീ​ച്ചി​ലേ​ക്കും പോ​കു​ന്ന റോ​ഡി​ന് സ​മാ​ന​മാ​യാ​ണ് അ​ടി​പ്പാ​ത​യു​ടെ നി​ർ​മാ​ണം. അ​ഞ്ച് മീ​റ്റ​ർ വീ​തി​യി​ലും ര​ണ്ട​ര മീ​റ്റ​ർ ഉ​യ​ര​ത്തി​ലു​മാ​ണ് നി​ർ​മി​ക്കു​ക. നി​ല​വി​ൽ ദേ​ശീ​യ​പാ​ത നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യാ​ൽ പ​ഞ്ചാ​യ​ത്തി​ന്റെ ഹൃ​ദ​യ​ഭാ​ഗ​മാ​യ കു​ളം​ബ​സാ​റി​ൽ​നി​ന്ന് ഇ​രു​വ​ശ​വും ജ​ന​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടാ​ൻ ഒ​രു മാ​ർ​ഗ​വും ഇ​ല്ലാ​താ​​വും.

ഈ ​അ​വ​സ്ഥ മു​ന്നി​ൽ​ക​ണ്ട് വ്യാ​പാ​രി​ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ സ​മ​ര​ങ്ങ​ളു​ടെ​യും രാ​ഷ്ട്രീ​യ ഇ​ട​പെ​ട​ലു​ക​ളു​ടെ​യും ഫ​ല​മാ​യാ​ണ് ബ​സാ​റി​ൽ അ​ടി​പ്പാ​ത യാ​ഥാ​ർ​ഥ്യ​മാ​യ​ത് . ആ​ക്ഷ​ൻ ക​മ്മി​റ്റി​യു​ടെ കീ​ഴി​ൽ അ​ടി​പ്പാ​ത​ക്ക് വേ​ണ്ടി ന​ട​ന്ന സ​മ​രം കാ​ര​ണം ഈ ​ഭാ​ഗ​ത്തെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​നം അ​ഞ്ച് മാ​സ​ത്തോ​ളം നി​ർ​ത്തി​വെ​ച്ചി​രു​ന്നു. ആ​വ​ശ്യം നേ​ടി​യെ​ടു​ക്കാ​ൻ ആ​ക്ഷ​ൻ ക​മ്മി​റ്റി​യും വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി​യും ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി, എം.​പി, കേ​ന്ദ്ര​മ​ന്ത്രി, മു​ഖ്യ​മ​ന്ത്രി, ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ​ക്കൊ​ക്കെ നി​വേ​ദ​നം ന​ൽ​കു​ക​യും ജ​ന​കീ​യ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ക്കു​കയും ചെ​യ്തി​രു​ന്നു.

Tags:    
News Summary - Basement work at Kulmabazaar started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.