മുഴപ്പിലങ്ങാട്: ഓട്ടം കഴിഞ്ഞ് രാത്രി റോഡരികിൽ നിർത്തിയിട്ട ഓട്ടോയിൽ ബോംബ് കണ്ടെത്തി. ചാലാക്ക് റോഡിലെ കെ. റിജേഷിെൻറ ഉടമസ്ഥതയിലുള്ള ഓട്ടോയുടെ മുൻഭാഗത്ത് ഡ്രൈവറുടെ സീറ്റിനടുത്തായി സൂക്ഷിച്ച സ്റ്റെപ്പിനി ടയറിനടുത്താണ് ബോംബ് കണ്ടെത്തിയത്. ചാലാക്ക് റോഡിലെ വീടിനടുത്തെ റോഡരികിൽ ബുധനാഴ്ച പാർക്ക് ചെയ്ത ഓട്ടോ വ്യാഴാഴ്ച രാവിലെ എടുക്കാനെത്തിയപ്പോഴാണ് ബോംബ് കണ്ടത്തിയത്.
എടക്കാട് പൊലീസും കണ്ണൂരിൽനിന്ന് ബോംബ് സ്ക്വാഡുമെത്തി ബോംബ് നിർവീര്യമാക്കുകയായിരുന്നു. ഉഗ്രസ്ഫോടനശേഷിയുള്ള നാടൻ ബോംബാണ് കണ്ടെത്തിയത്. പ്രത്യേക രാഷ്ട്രീയമൊന്നുമില്ലാത്തയാളാണ് റിജീഷ്. കുളംബസാറിലെ ഓട്ടോസ്റ്റാൻഡിലാണ് വണ്ടി നിർത്തിയിടാറുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.