10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന
മുഴപ്പിലങ്ങാട് നായനാർ ഇൻഡോർ സ്റ്റേഡിയം.
മുഴപ്പിലങ്ങാട്: കായിക ശീലംവളർത്തിയെടുക്കുക എന്ന ലക്ഷ്യത്തിൽ മുഖ്യമന്ത്രിയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമാണം പൂർത്തീകരിച്ച മുഴപ്പിലങ്ങാട് നായനാർ ഇൻഡോർ സ്റ്റേഡിയം ഉദ്ഘാടനത്തിനൊരുങ്ങി. ഏതാനും മിനുക്കുപണികൾക്കൂടി നടന്നുകൊണ്ടിരിക്കുകയാണ്. മുഴപ്പിലങ്ങാട് കുളംകടവ് റോഡിൽ കച്ചേരിമട്ട സ്റ്റേഡിയത്തോട് ചേർന്നാണ് ഇൻഡോർ സ്റ്റേഡിയവും നിർമിച്ചിരിക്കുന്നത്.
10ന് മണ്ഡലം എം.എൽ.എ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം നിർവഹിക്കുക. ധർമടം നിയോജക മണ്ഡലത്തിലെ പ്രഥമ സ്റ്റേഡിയം കൂടിയാണിത്.
ഒരേ സമയം രണ്ട് ബാഡ്മിന്റൺ, വോളിബാൾ മത്സരങ്ങൾ കളിക്കാൻ കഴിയും. പൂർണ്ണമായും വൈദ്യുതീകരിച്ച സ്റ്റേഡിയത്തിനകത്ത് ക്ലോക്ക് റൂം, ശുചിമുറി സംവിധാനത്തോടൊപ്പം 250 പേർക്ക് കളി കാണാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. 2018ൽ നിർമാണം ആരംഭിച്ച പ്രവൃത്തി 1.36 കോടി രൂപ ചെലവഴിച്ചാണ് പൂർത്തീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.