മുഴപ്പിലങ്ങാട്: കാലവർഷം കഴിഞ്ഞതോടെ മുഴപ്പിലങ്ങാട് ബീച്ചിൽ സന്ദർശകരുടെ തിരക്ക് വർധിച്ചു. കുടുംബത്തോടൊപ്പം എത്തുന്നവരാണ് കൂടുതലും. ബീച്ചിൽ വാഹനങ്ങൾ ഇറക്കുന്നതിലെ നിയന്ത്രണം നീക്കിയതോടെ നിരവധി വാഹനങ്ങളാണ് ബീച്ചിലെത്തിയത് . ബീച്ചിലേക്കിറങ്ങുന്നതിന് നിലവിലുള്ള മൂന്ന് വഴികളിലും ടോൾ പിരിവ് കാരണം ഗതാഗതക്കുരുക്കേറുന്നു. സന്ദർശകർക്കിടയിലൂടെ അമിത വേഗതയിലാണ് വാഹനങ്ങൾ പോകുന്നത്. വാഹനങ്ങളുടെ അമിത വേഗത കാരണം നിരവധി അപകടങ്ങളും മരണവും ബീച്ചിൽ മുമ്പുണ്ടായതായി നാട്ടുകാർ പറയുന്നു.
ഞായറാഴ്ചയും മറ്റു വിശേഷ ദിവസങ്ങളിലുമാണ് ഏറ്റവും കൂടുതൽ തിരക്ക്. ഇത്തരം സമയങ്ങളിൽ വാഹനങ്ങൾ പലതും കടലിൽ വെള്ളത്തിലൂടെ പോകുന്നതും പതിവാണ് .ഒഴിവു ദിവസങ്ങളിൽ സന്ദർശകർക്ക് മതിയായ സുരക്ഷയൊരുക്കുന്നില്ല എന്ന പരാതിയുമുണ്ട്. അപകടം ഉണ്ടാവുമ്പോൾ മാത്രം അധികൃതർ ഇടപെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.