എടക്കാട്: എടക്കാട് നന്മ വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തനം ആരംഭിക്കുന്ന നന്മ പാലിയേറ്റിവ് കെയർ സൗജന്യ ക്ലിനിക് നാടിന് സമർപ്പിച്ചു. ഖിദ്മ ചാരിറ്റബ്ൾ ട്രസ്റ്റ് ചെയർമാർ ഡോ. പി. സലീം ഉദ്ഘാടനം ചെയ്തു. എടക്കാട് നന്മ വെൽഫെയർ സൊസൈറ്റി പ്രസിഡന്റ് സി.പി. മുഹമ്മദ് ഫസൽ അധ്യക്ഷത വഹിച്ചു.
ക്ലിനിക് പ്രവർത്തനം സൊസൈറ്റി വൈസ് പ്രസിഡന്റ് കെ.എം. അഷ്ഫാഖ് വിശദീകരിച്ചു. മെഡിക്കൽ ഉപകരണങ്ങളുടെ സ്പോൺസർഷിപ് ഉദ്ഘാടനം സി.പി സാജിത മുഹമ്മദിൽനിന്ന് സംഗമം ഹെൽത്ത് കെയർ കമ്മിറ്റി വൈസ് ചെയർമാൻ കണ്ടത്തിൽ അബ്ദുൽ അസീസ് ഏറ്റുവാങ്ങി നിർവഹിച്ചു.
കൗൺസിലർ ഫിറോസ ഹാഷിം, സി.പി. സമീറ, കെ.വി. റജീന, കെ.പി. ഹംസ, ഡോ. മുഹമ്മദ് തൗഫീഖ്, ഡോ. സുമയ്യ ബഷീർ, ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം ജില്ല സെക്രട്ടറി സൈറാബാനു, ടി. സൈനുൽ ആബിദ്, കെ.കെ. റംലത്ത്, എൻ.കെ. അർഷദ്, എം.പി. നാസർ, എ.പി. അബ്ദുൽറഹീം, കെ.ടി. റസാഖ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.