കുടുംബശ്രീ ഫണ്ട് വെട്ടിപ്പ്: പഞ്ചായത്തംഗം രാജിവെച്ചു

മു​ഴ​പ്പി​ല​ങ്ങാ​ട്: കു​ടും​ബ​ശ്രീ ഫ​ണ്ട് വെ​ട്ടി​ച്ചെ​ന്ന ആ​രോ​പ​ണ​ത്തെ തു​ട​ർ​ന്ന് സി.​പി.​എം പാ​ർ​ട്ടി​ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ച്ച് വി​ജ​യി​ച്ച മു​ഴ​പ്പി​ല​ങ്ങാ​ട് പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡം​ഗം കെ.​പി. രാ​ജ​മ​ണി സ്ഥാ​നം രാ​ജി​വെ​ച്ചു. വ്യാ​ഴാ​ഴ്ച പ​ത്തോ​ടെ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ലെ​ത്തി ഇ​വ​ർ സെ​ക്ര​ട്ട​റി​ക്ക് രാ​ജി​ക്ക​ത്ത് ന​ൽ​കു​ക​യാ​യി​രു​ന്നു.

തീ​ര​ദേ​ശ വി​ക​സ​ന​ത്തി​നാ​യി പി​ന്നാ​ക്ക വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ അ​നു​വ​ദി​ച്ച ഏ​ഴു​ല​ക്ഷം രൂ​പ ഭാ​ര​വാ​ഹി​ക​ളോ അം​ഗ​ങ്ങ​ളോ അ​റി​യാ​തെ ഇ​വ​ർ പി​ൻ​വ​ലി​ച്ച​താ​യി ഡി.​സി.​എ​സ് ഭാ​ര​വാ​ഹി​ക​ൾ ക​ഴി​ഞ്ഞ​ദി​വ​സം പൊ​ലീ​സി​ലും വി​ജി​ല​ൻ​സി​ലും പ​രാ​തി ന​ൽ​കി​യി​രു​ന്നു. രാ​ജി​വെ​ച്ചെ​ങ്കി​ലും പ​രാ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണം നേ​രി​ടേ​ണ്ടി​വ​രു​മെ​ന്നാ​ണ് സൂ​ച​ന.

ഇ​തി​നി​ടെ സി.​പി.​എം എ​ട​ക്കാ​ട് ഏ​രി​യ​യി​ല്‍ മു​ഴ​പ്പി​ല​ങ്ങാ​ട് ക​ട​വ് ബ്രാ​ഞ്ച് അം​ഗ​മാ​യ രാ​ജ​മ​ണി​യെ പാ​ര്‍ട്ടി​യി​ല്‍നി​ന്ന് പു​റ​ത്താ​ക്കി​യ​താ​യി ജി​ല്ല ക​മ്മി​റ്റി അ​റി​യി​ച്ചു. പാ​ര്‍ട്ടി​യു​ടെ യ​ശ​സ്സി​ന് ക​ള​ങ്കം​വ​രു​ത്തു​ന്ന വി​ധ​ത്തി​ല്‍ പ്ര​വ​ര്‍ത്തി​ച്ച​തി​നാ​ല്‍ പാ​ര്‍ട്ടി​യി​ല്‍നി​ന്ന്​ പു​റ​ത്താ​ക്കി​യ​താ​യാ​ണ്​ ജി​ല്ല ക​മ്മി​റ്റി​യു​ടെ വി​ശ​ദീ​ക​ര​ണം.

ഇ​വ​ർ രാ​ജി​വെ​ച്ച​തോ​ടെ മു​ഴ​പ്പി​ല​ങ്ങാ​ട് പ​ഞ്ചാ​യ​ത്ത് ഭ​ര​ണം ത്രി​ശ​ങ്കു​വി​ലാ​യി. നി​ല​വി​ൽ 15 അം​ഗ ഭ​ര​ണ​സ​മി​തി​യി​ൽ സി.​പി.​എ​മ്മി‍െൻറ ഒ​രാ​ൾ രാ​ജി​വെ​ച്ച​തോ​ടെ സി.​പി.​എം -5, യു.​ഡി.​എ​ഫ് -5, എ​സ്.​ഡി.​പി.​ഐ -4 എ​ന്നി​ങ്ങ​നെ​യാ​ണ് ക​ക്ഷി നി​ല.15 അം​ഗ ഭ​ര​ണ​സ​മി​തി​യി​ൽ ആ​റു​പേ​രെ സി.​പി.​എ​മ്മി​ന് വി​ജ​യി​പ്പി​ക്കാ​നാ​യ​തോ​ടെ പാ​ർ​ട്ടി വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​യി മാ​റു​ക​യാ​യി​രു​ന്നു.

Tags:    
News Summary - Kudumbasree fund cut: Panchayat member resigns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.