മുഴപ്പിലങ്ങാട്: ജനകീയ സമരം കുഴിച്ചു മൂടാനാവില്ലെന്ന ദൃഢനിശ്ചയത്തോടെ മഠം നിവാസികൾ പന്തൽ കെട്ടി നടത്തുന്ന അടിപ്പാത സമരം 47 ദിവസം പിന്നിടുന്നു. ദേശീയപാത നിർമാണത്തിനായി മണ്ണുമാന്തി യന്ത്രം പന്തലിന് മുന്നിൽ വന്ന് കുഴിയെടുക്കുമ്പോഴും അടിപ്പാത ആവശ്യവുമായി അവർ സമരരംഗത്ത് ഉറച്ചുനിൽക്കുകയാണ്.
ആരും കൂടെനിന്നില്ലെങ്കിലും അടിപ്പാത നേടിയെടുക്കുംവരെ മഠം നിവാസികൾ സമരപാതയിൽ മുന്നോട്ട് പോകുമെന്ന സന്ദേശമാണ് സ്ത്രീകൾ ഉൾപ്പെടെയുള്ളവർ നൽകുന്നത്. എല്ലാ ദിവസവും രാവിലെ പത്ത് മുതൽ വൈകീട്ട് അഞ്ചുവരെ അവർ പന്തലിൽ അടിപ്പാത ആവശ്യവുമായി ഇരിക്കുകയാണ്.
നിശ്ചയദാർഢ്യത്തിന്റെ കരുത്തിൽ സമരം വിജയിക്കുമെന്ന ആത്മവിശ്വാസമാണ് ഇവരെ നയിക്കുന്നത്. റോഡ് നിർമാണം തടഞ്ഞ് നടത്തിയ ആദ്യഘട്ട സമരം പൊലീസ് ഇടപെട്ടതോടെയാണ് പുറത്തേക്ക് മാറ്റിയത്. സമരം വിജയിക്കുമെന്നും അടിപ്പാത കിട്ടുമെന്നാണ് പ്രതീക്ഷയെന്നും ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.