ദേശീയപാതയിൽ മുഴപ്പിലങ്ങാട് മേൽപാലത്തിൽ പാലുമായി പോകുന്ന മിനി ലോറി മറിഞ്ഞു

മുഴപ്പിലങ്ങാട് : കണ്ണൂർ - തലശ്ശേരി ദേശീയ പാതയിൽ കണ്ണൂർ ഭാഗത്ത് നിന്നും തലശ്ശേരി ഭാഗത്തേക്ക് പോകുന്ന പാൽ കയറ്റിയ മിനിലോറി മേൽപാലത്തിൽ മറിഞ്ഞു. അപകടത്തിൽ ആളപായമില്ല. അപകടത്തെ തുടർന്ന് ഒരു മണിക്കൂറിലധികം ഗതാഗതം തടസ്സപ്പെട്ടു.

തിങ്കളാഴ്ച രാവിലെ ഒൻപത് മണിക്കായിരുന്നു അപകടം. ക്രെയിനിൻ്റെ സഹായത്തോടെ അപകടത്തിൽ പെട്ട ലോറി നീക്കം ചെയ്തു. മുഴപ്പിലങ്ങാട് - മാഹി ബൈപ്പാസ് നിർമാണം നടക്കുന്ന സർവീസ് റോഡിൽ ലോറി ഇടിച്ചതിനെ തുടർന്നു രാവിലെ ഈ വഴി ഗതാഗതം തടസ്സപ്പെട്ടിരുന്നു.

റോഡ് അപകടാവസ്ഥയിലായത് കാരണം ഇവിടെ തുടർച്ചയായി അപകടം പതിവാകുകയും ഗതാഗതം തടസ്സപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നത് ഇത് വഴിയുള്ള യാത്രക്കാർക്ക് ദുരിതമാവുകയാണ് ,

Tags:    
News Summary - milk van overturned at muzappilangad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.