പൊളിച്ച സർവിസ് റോഡിൽ വെള്ളം കെട്ടിക്കിടക്കുന്നു

മുഴപ്പിലങ്ങാട് വെള്ളക്കെട്ട്; വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള നടപടി തുടങ്ങി

മു​ഴ​പ്പി​ല​ങ്ങാ​ട്: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നു​ണ്ടാ​യ വെ​ള്ള​ക്കെ​ട്ടി​ൽ ക​ഴി​ഞ്ഞ നാ​ലു ദി​വ​സ​മാ​യി ഇ​രു​ട്ടി​ലാ​യ മു​ഴ​പ്പി​ല​ങ്ങാ​ട് വൈ​ദ്യു​തി പു​നഃ​സ്ഥാ​പി​ക്കാ​നു​ള്ള ശ്ര​മം തു​ട​ങ്ങി. ര​ണ്ടാം വാ​ർ​ഡ് മ​ല​ക്ക് താ​ഴെ പ്ര​ദേ​ശ​ത്തെ വൈ​ദ്യു​തിബ​ന്ധ​മാ​ണ് വെ​ള്ള​ക്കെ​ട്ടി​ന് ശേ​ഷം നി​ല​ച്ച​ത്.

വൈ​ദ്യു​തി തൂ​ൺ പൊ​ട്ടി​വീ​ഴു​ക​യും ലൈ​നി​ന് മു​ക​ളി​ൽ മ​ര​ങ്ങ​ൾ വീ​ഴു​ക​യും ചെ​യ്ത​തോ​ടെ പ്ര​ദേ​ശ​ത്തെ വൈ​ദ്യു​തി പൂ​ർ​ണ​മാ​യും നി​ല​ച്ചി​രു​ന്നു.

മ​ഴ ശ​മി​ക്കു​ക​യും മോ​ട്ടോർ ഉ​പ​യോ​ഗി​ച്ച് കെ​ട്ടി​ക്കി​ട​ന്ന വെ​ള​ളം പു​റ​ത്തേ​ക്ക് തി​രി​ച്ചു​വി​ടു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് കെ.​എ​സ്.​ഇ.​ബി ജീ​വ​ന​ക്കാ​ർ വൈ​ദ്യു​തി പു​നഃ​സ്ഥാ​പി​ക്കാ​നെ​ത്തി​യ​ത്.

ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ പ്ര​വൃ​ത്തി ആ​രം​ഭി​ച്ചെ​ങ്കി​ലും പ്ര​ദേ​ശം മു​ഴു​വ​നാ​യി വൈ​ദ്യു​തി നേ​രെ​യാ​വ​ണ​മെ​ങ്കി​ൽ ര​ണ്ടു ദി​വ​സ​മെ​ങ്കി​ലും എ​ടു​ക്കു​മെ​ന്നാ​ണ് ജീ​വ​ന​ക്കാ​ർ പ​റ​യു​ന്ന​ത്.

മു​റി​ഞ്ഞുകി​ട​ക്കു​ന്ന പോ​സ്റ്റ് മാ​റ്റു​ന്ന​തു​ൾ​പ്പെടെ​യു​ള്ള​തും പൂ​ർ​ത്തീ​ക​രി​ക്കേ​ണ്ട​താ​യി​ട്ടു​ണ്ടെ​ന്ന് ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞു. അ​തി​നി​ടെ പ്ര​ദേ​ശ​ത്തുനി​ന്നും വി​ട്ടുനി​ൽ​ക്കു​ന്ന​വ​രാ​രുംത​ന്നെ തി​രി​ച്ചു വ​ന്നി​ല്ല.

Tags:    
News Summary - Muzappilangad Water; Steps have been taken to restore electricity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.