മുഴപ്പിലങ്ങാട്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മുഴപ്പിലങ്ങാട് പഞ്ചായത്ത് ആറാം വാർഡായ തെക്കെ കുന്നുമ്പ്രത്ത് നാമനിർദേശ പത്രിക സമർപ്പണം പൂർത്തിയായി. യു.ഡി.എഫ്, എൽ.ഡി.എഫ്, ബി.ജെ.പി കക്ഷികളാണ് മത്സരരംഗത്തുള്ളത്.
യു.ഡി.എഫ് സ്ഥാനാർഥിയായി കോൺഗ്രസിലെ പി.പി. ബിന്ദു, എൽ.ഡി.എഫ് സ്ഥാനാർഥിയായി സി.പി.എമ്മിലെ കെ. രമണി, ബി.ജെ.പി സ്ഥാനാർഥിയായി സി. രൂപ എന്നിവരാണ് അസിസ്റ്റൻറ് റിട്ടേണിങ് ഓഫിസർ കെ. സ്മിതക്ക് നാമനിർദേശ പത്രിക സമർപ്പിച്ചത്. ഇതോടെ രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചു.
ഡി.സി.സി ജനറൽ സെക്രട്ടറി എം.കെ. മോഹനൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് കെ. സുരേഷ്, ബ്ലോക്ക് സെക്രട്ടറി സി. ദാസൻ, പി. മോഹൻദാസ്, എം. റീജ, അറത്തിൽ സുന്ദരൻ, സി.എം. നജീബ്, പി.കെ. വിജയൻ, സി.എം. അജിത്ത് കുമാർ, എ. ദിനേശൻ, കെ. ബൈജു, കെ.ടി. രമ, പി.പി. കാർത്യായനി, കെ.വി. മഞ്ജുള എന്നിവരുടെ സാന്നിധ്യത്തിലാണ് യു.ഡി.എഫ് സ്ഥാനാർഥി പത്രിക സമർപ്പിച്ചത്.
സി.പി.എമ്മിന്റെ സ്ഥാനാർഥിയായി രമണി ടീച്ചറും പത്രിക സമർപ്പിച്ചു. പത്രിക സമർപ്പണം കഴിഞ്ഞതോടെ സി.പി.എം ബുധനാഴ്ച വൈകീട്ട് തന്നെ തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി. ജില്ല സെക്രട്ടറി എം.വി. ജയരാജൻ ഉദ്ഘാടനം ചെയ്തു. ഡി.കെ. മനോജ് അധ്യക്ഷത വഹിച്ചു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എൻ. ചന്ദ്രൻ, എം. ബാലൻ, എം.കെ. മുരളി, രമണി, കെ.വി.ബിജു തുടങ്ങിയവർ സംസാരിച്ചു. കുടുംബശ്രീ ബാങ്ക് വായ്പ വിവാദത്തെത്തുടർന്ന് പഞ്ചായത്തംഗത്തിന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികൾ പഞ്ചായത്ത് ഓഫിസ് ഉപരോധം ഉൾപ്പെടെ സമരം നടത്തിയിരുന്നു. പ്രശ്നം വിവാദമായതോടെ സി.പി.എമ്മിൽനിന്നുള്ള അംഗം രാജിവെക്കുകയായിരുന്നു. ഇതേത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. മേയ് 17 നാണ് തെരഞ്ഞെടുപ്പ്. നിലവിൽ 15 വാർഡുകളിൽ എൽ.ഡി.എഫും യു.ഡി.എഫും അഞ്ചുവീതവും എസ്.ഡി.പി.ഐ നാലും എന്നതാണ് കക്ഷിനില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.