തകർന്നിട്ട് ഒരു വർഷം; മുഴപ്പിലങ്ങാട് മേൽപാലത്തിലെ കൈവരി നവീകരിക്കാൻ നടപടിയില്ല

മു​ഴ​പ്പി​ല​ങ്ങാ​ട്: ക​ണ്ണൂ​ർ-​ത​ല​ശ്ശേ​രി ദേ​ശീ​യ​പാ​ത​യി​ൽ മു​ഴ​പ്പി​ല​ങ്ങാ​ട് മേ​ൽ​പാ​ല​ത്തി​ന്റെ സു​ര​ക്ഷ ഭി​ത്തി വാ​ഹ​ന​മി​ടി​ച്ച് ത​ക​ർ​ന്നി​ട്ട് ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ന​വീ​ക​രി​ക്കു​ന്ന​തി​ൽ തി​ക​ഞ്ഞ അ​നാ​സ്ഥ. നി​ര​വ​ധി ത​വ​ണ ഇ​ത് സം​ബ​ന്ധി​ച്ച് അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ച്ചി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

വാ​ഹ​നാ​പ​ക​ടത്തി​ൽ ത​ക​ർ​ന്ന ഭി​ത്തി​യു​ടെ കോ​ൺ​ക്രീ​റ്റ് തൂ​ണു​ക​ൾ ഏ​തു സ​മ​യ​വും താ​ഴേ​ക്ക് നി​ലം​പ​തി​ക്കു​മെ​ന്ന അ​വ​സ്ഥ​യി​ലാ​ണ്.പാ​ല​ത്തി​ന് അ​ടി​വ​ശ​ത്തൂ​കൂടി നി​ര​വ​ധി​പേ​ർ കാ​ൽ​ന​ട​യാ​യി സ​ഞ്ച​രി​ക്കു​ക​യും വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യാ​നും ഉ​പ​യോ​ഗി​ച്ചു വ​രു​ക​യു​മാ​ണ്.

മേ​ൽ​പാ​ല​ത്തി​നോ​ടൊ​പ്പ​മു​ള്ള ന​ട​പ്പാ​ത​യി​ലൂ​ടെ​യാ​ണ് നാ​ട്ടു​കാ​ർ ഇ​രു​വ​ശ​ത്തേ​ക്കും ന​ട​ന്നു​പോ​കു​ന്ന​ത്. ഇ​വി​ടെ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ ത​ക​ർ​ന്ന ഭി​ത്തി​ക്ക് താ​ൽ​ക്കാ​ലി​ക ഇ​രു​മ്പ് പൈ​പ്പ് വെ​ച്ചാ​ണ് അ​ധി​കൃ​ത​ർ സു​ര​ക്ഷ​യൊ​രു​ക്കി​യ​ത്. ഇ​തു​വ​ഴി ന​ട​ന്നു പോ​വു​ന്ന​ത് വ​ലി​യ ദു​രി​ത​മാ​ണെ​ന്നും അ​ധി​കൃ​ത​ർ എ​ത്ര​യും പെ​ട്ടെ​ന്ന് കൈ​വ​രി​യു​ടെ അ​റ്റ​കു​റ്റ​പ്പ​ണി തീ​ർ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Tags:    
News Summary - Muzhappilangad-flyover-Action-handrail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.