മുഴപ്പിലങ്ങാട് ലോറി റോഡിൽ താഴ്ന്നു; ഗതാഗതക്കുരുക്ക്​​

മുഴപ്പിലങ്ങാട്: കണ്ണൂർ - തലശ്ശേരി ദേശീയപാതയിൽ ചരക്ക് ലോറി റോഡിൽ താഴ്​ന്ന്​ ഗതാഗത തടസ്സം. മുഴപ്പിലങ്ങാട് - മാഹി ബൈപ്പാസ് നിർമാണം നടക്കുന്ന സർവീസ് റോഡിലൂടെ തലശ്ശേരി ഭാഗത്തേക്ക് പോകുന്ന ഭാഗത്താണ്​ ലോറി താഴ്​ന്നത്​. 

ചരക്ക് ലോറി എതിരെ വന്ന ലോറിക്ക് സൈഡ് കൊടുക്കുന്നതിനിടെ ഇടത് ഭാഗം റോഡിൽ അമർന്നു പോകുകയായിരുന്നു. താഴ്ചയിൽ അമർന്നത് കാരണം ലോറി നീക്കം ചെയ്യാനാവാത്തത് ഗതാഗതക്കുരുക്കിന് കാരണമായി. 


ചൊവ്വാഴ്ച രാവിലെ ഏഴിനായിരുന്നു അപകടം.  കഴിഞ്ഞ ദിവസവും  പ്രദേശത്ത്​ ചരക്ക് ലോറി റോഡിലെ കുഴിയിൽ വീണതിനെ തുടർന്ന് ഗതാഗതം തടസ്സപ്പൊട്ടിരുന്നു. നാട്ടുകാർ എടക്കാട് പൊലീസിനെ വിവരമറിയിച്ചിട്ടുണ്ട്​.  വാഹനം നീക്കുന്നതിനായി ​ക്രെയിനിന്‍റെ സഹായം തേടിയിട്ടുണ്ട്​. 

Tags:    
News Summary - Muzhappilangad lorry trapped near road; Traffic jam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.