മുഴപ്പിലങ്ങാട്: കണ്ണൂർ - തലശ്ശേരി ദേശീയപാതയിലെ മാഹി ബൈപ്പാസ് നിർമ്മാണ മേഖലയായ മഠം യൂത്ത് ഭാഗത്തെ തകർന്ന സർവീസ് റോഡ് റീ ടാറിങ് ചെയ്തു. ഒരു വർഷത്തിലധികമായി ഈ ഭാഗത്ത്
റോഡ് തകർന്നതോടെ ഗതാഗതക്കുരുക്കും അപകടങ്ങളും പതിവായിരുന്നു. പൊട്ടിപ്പൊളിഞ്ഞ റോഡിലെ കുഴിയിൽ വീണ് നിരവധി വാഹനങ്ങൾ നിന്നുപോകുന്നതും പതിവായിരുന്നു.
പ്രശ്ന പരിഹാരത്തിന് ആഗസ്റ്റ് 18 ന് മുഖ്യമന്ത്രി നിർദേശപ്രകാരം വിളിച്ചുചേർത്ത യോഗത്തിൽ റോഡ് റീ ടാറിങ്ങിന് തീരുമാനമായിരുന്നു. രാത്രി ഗതാഗതം പൂർണമായും നിരോധിച്ചാണ് കഴിഞ്ഞദിവസം റീ ടാറിങ്ങ് പ്രവർത്തി പൂർത്തീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.