representational image

ദേശീയപാത വികസനം; 'സഞ്ചാരസ്വാതന്ത്രൃം ഉറപ്പുവരുത്തണം'

മുഴപ്പിലങ്ങാട്: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കുളംബസാറിൽ കാൽനട യാത്രക്കാർക്ക് ഇരുവശത്തേക്കും നടന്നുപോകാനും ദേശീയപാതയിൽ കയറാനും ഇറങ്ങാനുമുള്ള സൗകര്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മുഴപ്പിലങ്ങാട് ജനകീയ കമ്മിറ്റി അധികൃതരുമായി ചർച്ച നടത്തി. തളിപ്പറമ്പ്. മുഴപ്പിലങ്ങാട് റീച്ചിലെ പ്രോജക്ട് ഡയറക്ടർമാരുമായാണ് ചർച്ച നടത്തിയത്.

മുഴപ്പിലങ്ങാട് ജനകീയ കമ്മിറ്റി ചെയർമാനും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.സജിത, ജനകീയ കമ്മിറ്റി അംഗങ്ങളായ എം.പി. ഹാബിസ്, കെ.വി. പത്മനാഭൻ, സി.ദാസൻ, എ.കെ. ഇബ്രാഹീം, കെ. ശിവദാസൻ തുടങ്ങിയവരാണ് അധികൃതരുമായി ചർച്ച നടത്തിയത്.

നേരത്തേ ഈ ആവശ്യം ഉന്നയിച്ച് ബന്ധപ്പെട്ടവർക്ക് നിവേദനം നൽകിയിരുന്നു. കേന്ദ്ര ദേശീയപാത അതോറിറ്റിയുമായി ബന്ധപ്പെട്ട് കാര്യങ്ങൾ നീക്കാമെന്ന് പ്രോജക്ട് ഡയറക്ടർ ഉറപ്പുനൽകിയതായി ജനകീയ കമ്മിറ്റി ചെയർമാൻ അറിയിച്ചു.

തുടർപ്രവർത്തനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി, പൊതുമരാമത്ത് മന്ത്രി, കേരളത്തിലെ എം.പിമാർ എന്നിവർക്ക് നിവേദനങ്ങൾ സമർപ്പിക്കാനും തീരുമാനിച്ചതായി ചെയർമാൻ ടി. സജിത പറഞ്ഞു.

Tags:    
News Summary - National Highway Development-Ensure travelling freedom

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.