മുഴപ്പിലങ്ങാട്: മുഴപ്പിലങ്ങാട് പഞ്ചായത്തിലെ മുസ്ലിംലീഗ് പ്രാദേശിക നേതാവും കുളം ബസാറിലെ സ്രാമ്പി കമ്മിറ്റി മെംബറുമായ ചേരിക്കല്ലിയിൽ മായിനലിയെ എടക്കാട് പൊലീസ് അറസ്റ്റുചെയ്തു. വെള്ളിയാഴ്ച ഉച്ച രണ്ടിന് തലശ്ശേരി കോടതി പരിസരത്ത് ബസ് കാത്തുനിൽക്കെയാണ് അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ മായിനലിയെ റിമാൻഡ് ചെയ്തു. സ്രാമ്പിക്ക് പിറകുവശത്തെ വസ്തുതർക്കവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷ ത്തിലാണ് ഇദ്ദേഹത്തെ അറസ്റ്റ്ചെയ്തത്. നേരത്തേ പഞ്ചായത്ത് വാർഡ് മെംബറും എസ്.ഡി.പി.ഐ ഭാരവാഹിയുമായ യു.എ. അഫ്സറിനെ അറസ്റ്റ്ചെയ്തിരുന്നു. കഴിഞ്ഞദിവസം അഫ്സർ ജാമ്യം നേടി പുറത്തിറങ്ങിയതിന് പിന്നാലെയാണ് മായിനലിയെ അറസ്റ്റ് ചെയ്തത്. സംഘർഷവുമായി ബന്ധപ്പെട്ട് പൊലീസ് നടപടി ഏകപക്ഷീയമാണെന്നാരോപിച്ച് സ്രാമ്പി കമ്മിറ്റി ഭാരവാഹികൾ മുഖ്യമന്ത്രിക്ക് പരാതി അയച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.