മുഴപ്പിലങ്ങാട്: ആറുവരിപ്പാതയുടെ നിർമാണ പ്രവർത്തനം ആരംഭിച്ചിരിക്കെ കുളം ബസാർ, എഫ്.സി.ഐ ഗോഡോൺ, മഠം സ്റ്റോപ്പ് എന്നീ സ്ഥലങ്ങളിൽ ഓട്ടോറിക്ഷ സർവിസ് നടത്തുന്നവർ സ്റ്റാൻഡില്ലാതെ വട്ടംകറങ്ങുമ്പോൾ യാത്രക്കാർ ഓട്ടോറിക്ഷ എവിടെ പാർക്ക് ചെയ്യുന്നുവെന്ന് അറിയാതെ നട്ടംതിരിയുന്നു. നേരത്തെ ഉണ്ടായിരുന്ന ഓട്ടോസ്റ്റാൻഡുകളൊക്കെ ദേശീയപാത നിർമാണത്തിൽ ഇല്ലാതായതോടെയാണ് ഓട്ടോറിക്ഷകൾക്ക് ഈ സ്ഥിതിവന്നത്.
ഇരുഭാഗത്തും സർവിസ് റോഡ് ഉണ്ടെങ്കിലും അവിടെയൊന്നും ഓട്ടോകൾ പാർക്ക് ചെയ്യാനുള്ള സൗകര്യങ്ങളില്ല. റോഡ് പണി നടക്കുന്ന സ്ഥലങ്ങളിൽതന്നെ മാറി മാറി പാർക്ക് ചെയ്യുന്ന രീതിയാണ് ഇപ്പോഴുള്ളത്. ഇത് ഓട്ടോറിക്ഷയെ ആശ്രയിച്ച് യാത്ര ചെയ്യുന്നവരെയാണ് ഏറെ ദുരിതത്തിലാക്കുന്നത്.
ഓട്ടോ സ്റ്റാൻഡില്ലാത്തത് ഡ്രൈവർമാർക്കും വലിയ പ്രയാസമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും ഇനി റോഡ് പണി കഴിഞ്ഞാലും ഓട്ടോസ്റ്റാൻഡ് എവിടെയായിരിക്കും എന്നതിന് ഒരുത്തരവും ഇല്ലെന്നും വർഷങ്ങളായി കുളംബസാറിൽ ഓട്ടോ സർവിസ് നടത്തുന്ന ഓട്ടോ ഡ്രൈവറും ഓട്ടോറിക്ഷ തൊഴിലാളി യൂനിയൻ മുഴപ്പിലങ്ങാട് ജനറൽ സെക്രട്ടറിയുമായ സി. സത്യൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.