മുഴപ്പിലങ്ങാട്: ശനിയാഴ്ച വൈകീട്ട് കല്ലുമ്മക്കായ പറിക്കാൻ കടലിൽ പോയി കാണാതായ യുവാവിെൻറ മൃതദേഹം പയ്യാമ്പലം പള്ളിയാംമൂല കടപ്പുറത്ത് കരക്കടിഞ്ഞ നിലയിൽ കണ്ടെത്തി. കിഴുന്നപ്പാറയിലെ മൊയലൻ കുന്നുമ്പ്രം വീട്ടിൽ രാഗേഷിനെയാണ് (45) കടലിൽ ഒഴുക്കിൽപെട്ട് കാണാതായത്. ഞായറാഴ്ച വൈകുവോളം തിരച്ചിൽ തുടർന്നിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് മൃതദേഹം കരക്കടിഞ്ഞ നിലയിൽ പയ്യാമ്പലം പള്ളിയാംമൂലയിൽ കണ്ടെത്തിയത്. ശനിയാഴ്ച മുഴപ്പിലങ്ങാട്ട് ഭാര്യ വീട്ടിൽവന്ന് ഉച്ചക്ക്, കല്ലുമ്മക്കായ പറിച്ച് വരാമെന്നുപറഞ്ഞ് പോയതായിരുന്നു.
മുഴപ്പിലങ്ങാട് ബീച്ചിലെ കോസ്റ്റ് ഗാർഡും മത്സ്യത്തൊഴിലാളികളും എടക്കാട് പൊലീസുമാണ് തിരച്ചിലിന് നേതൃത്വം നൽകിയത്. അപകടം നടന്ന മുഴപ്പിലങ്ങാട് തെറിമ്മൽ ഭാഗം അസി. കലക്ടർ മുഹമ്മദ് ഷഫീക്ക്, ഡെപ്യൂട്ടി തഹസിൽദാർ ഷാജു, വില്ലേജ് ഓഫിസർ ഷജീഷ്, തീരദേശ പൊലീസ് എസ്.ഐ ബവീഷ് തുടങ്ങിയവർ സന്ദർശിച്ചിരുന്നു. പരേതരായ നാണു-രാധ ദമ്പതികളുടെ മകനാണ്. ഭാര്യ: ഷനുജ. മക്കൾ: അനുഷ്ക,അക്ഷര. മൃതദേഹം പോസ്റ്റുമോർട്ടം നടപടി ക്രമങ്ങൾക്കുശേഷം ചൊവ്വാഴ്ച ഉച്ചക്ക് മുഴപ്പിലങ്ങാട് പൊതുശ്മശാനത്തിൽ സംസ്കരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.