എം.വി.ഡി എന്‍ഫോഴ്‌സ്‌മെന്റ് ബില്ലടച്ചില്ല; ഫ്യൂസൂരി കെ.എസ്.ഇ.ബി

മട്ടന്നൂര്‍: മട്ടന്നൂരിലെ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫിസിലെ വൈദ്യുതിയുടെ ഫ്യൂസ് ഊരി കെ.എസ്.ഇ.ബി. ഒക്ടോബര്‍ മാസത്തെ ബില്‍ തുകയായ 21,580 രൂപ അടക്കാത്തതിനെ തുടര്‍ന്നാണ് ഫ്യൂസ് ഊരിയത്. ബുധനാഴ്ച രാവിലെ 11.30ഓടെയാണ് വൈദ്യുതി ജീവനക്കാര്‍ ഓഫിസിലെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചത്.

ഇതേത്തുടര്‍ന്ന് ഓഫിസ് പ്രവര്‍ത്തനം തടസ്സപ്പെട്ടു. മോട്ടോര്‍ വാഹന വകുപ്പിന്റെ ജില്ലയില്‍ സ്ഥാപിച്ച കാമറകളുടെ നിരീക്ഷണവും തടസ്സപ്പെട്ടു. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്ന ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ സാധിച്ചില്ല. വൈദ്യുതി ബന്ധം വിച്ഛേദിച്ച കാര്യം ട്രാന്‍സ്‌പോര്‍ട്ട് കമീഷണറുടെ ഓഫിസില്‍ അറിയിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വൈദ്യുതി ചാര്‍ജ് അടക്കാനുള്ള തുക ട്രാന്‍സ്‌പോര്‍ട്ട് കമീഷണറുടെ ഓഫിസില്‍നിന്ന് ജില്ല ആര്‍.ടി.ഒ ഓഫിസിലേക്കും അവിടെനിന്ന് മട്ടന്നൂരിലെ ഓഫിസിലേക്കും എത്തുകയാണ് പതിവ്. ഈ തുക ഇനിയും ലഭിച്ചിട്ടില്ല.

Tags:    
News Summary - MVD did not pay the enforcement bill- electricity cut by KSEB

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-18 04:14 GMT