ക​ണ്ണൂ​ർ മ​ണ്ഡ​ലം ന​വ​കേ​ര​ള സ​ദ​സ്സി​ന്റെ പ്ര​ഭാ​ത യോ​ഗ​ത്തി​നെ​ത്തി​യ ടി. ​പ​ത്‌​മ​നാ​ഭ​നെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സ്വീ​ക​രി​ക്കു​ന്നു

കണ്ണൂരിൽ ഹൃദയം കീഴടക്കി നവകേരള സദസ്സ്

കണ്ണൂർ: ന​വ​കേ​ര​ള സ​ദ​സ്സി​ന്റെ ജി​ല്ല​യി​ലെ പ​ര്യ​ട​ന​ത്തി​ന്റെ ര​ണ്ടാം ദി​വ​സ​മാ​യ ചൊ​വ്വാ​ഴ്ച രാ​വി​ലെ അ​ഴീ​ക്കോ​ട് മ​ണ്ഡ​ല​ത്തി​ൽ തു​ട​ക്കം. കാ​ൽ ല​ക്ഷ​ത്തോ​ളം പേ​രാ​ണ് ചി​റ​ക്ക​ൽ മ​ന്ന സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന അ​ഴീ​ക്കോ​ട് മ​ണ്ഡ​ലം ന​വ​കേ​ര​ള സ​ദ​സ്സി​ലേ​ക്ക് എ​ത്തി​യ​ത്. അ​ഴീ​ക്കോ​ടി​ന്റെ ച​രി​ത്രം പ​റ​യു​ന്ന ഇ​ൻ​സ്റ്റ​ലേ​ഷ​നു​ക​ൾ ഒ​രു​ക്കി​യി​രു​ന്നു.

ഡോ. ​സു​മ സു​രേ​ഷ് ബാ​ബു​വി​ന്റെ വീ​ണ ഫ്യൂ​ഷ​ൻ, അ​മി​ത സൂ​ര​ജി​ന്റെ വ​യ​ലി​ൻ അ​വ​ത​ര​ണം എ​ന്നി​വ സ​ദ​സ്സി​നെ സം​ഗീ​ത സാ​ന്ദ്ര​മാ​ക്കി. ന​ർ​ത്ത​കി ഷൈ​ജ വി​നീ​ഷും സം​ഘ​വും അ​വ​ത​രി​പ്പി​ച്ച സ്വാ​ഗ​ത​ഗാ​നം, ക​ണ്ണൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വ​ജ്ര​ജൂ​ബി​ലി ഫെ​ലോ​ഷി​പ് വി​ദ്യാ​ർ​ഥി​ക​ളു​ടെ നാ​ട​ൻ പാ​ട്ട്, അ​ഴീ​ക്കോ​ട് ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ തി​രു​വാ​തി​ര, നാ​റാ​ത്ത് ചെ​ഗു​വേ​ര ക്ല​ബി​ന്റെ ഒ​പ്പ​ന, അ​ഴീ​ക്കോ​ട് ചി​ല​ങ്ക​യു​ടെ കൈ​കൊ​ട്ടി​ക്ക​ളി തു​ട​ങ്ങി​യ​വ​യും അ​ര​ങ്ങേ​റി.

അ​ഴീ​ക്കോ​ട് മ​ണ്ഡ​ലം ന​വ​കേ​ര​ള സ​ദ​സ്സി​ന്റെ വേ​ദി​യി​ലേ​ക്ക് എ​ത്തു​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും മന്ത്രിമാരും

11 ഓ​ടെ മ​ന്ത്രി​മാ​രാ​യ കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ, അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ, ജെ. ​ചി​ഞ്ചു​റാ​ണി എ​ന്നി​വ​രെ​ത്തി ജ​ന​ങ്ങ​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു. പി​ന്നാ​ലെ മ​റ്റ് മ​ന്ത്രി​സ​ഭ അം​ഗ​ങ്ങ​ളു​മെ​ത്തി. കൈ​ത്ത​റി മു​ണ്ട്, പൂ​ക്ക​ൾ എ​ന്നി​വ ന​ൽ​കി​യും ഷാ​ൾ അ​ണി​യി​ച്ചും മ​ണ്ഡ​ല​ത്തി​ലെ സ്കൂ​ൾ ലീ​ഡ​ർ​മാ​ർ അ​വ​രെ സ്വീ​ക​രി​ച്ചു.

തു​ട​ർ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്റെ ഉ​ദ്ഘാ​ട​ന പ്ര​സം​ഗം. ഭി​ന്ന​ശേ​ഷി​ക്കാ​ര്‍ക്കും വ​യോ​ജ​ന​ങ്ങ​ള്‍ക്കും പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ല്‍കി 20 കൗ​ണ്ട​റു​ക​ള്‍ പ​രാ​തി സ്വീ​ക​രി​ക്കാ​ന്‍ ഒ​രു​ക്കി​യി​രു​ന്നു. രാ​വി​ലെ ഏ​ഴ് മു​ത​ൽ ഉ​ച്ച വ​രെ 2357 പ​രാ​തി​ക​ള്‍ സ്വീ​ക​രി​ച്ചു.

കെ.​വി. സു​മേ​ഷ് എം.​എ​ല്‍.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​വി. ഗോ​വി​ന്ദ​ന്‍ എം.​എ​ല്‍.​എ, ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി.​പി. ദി​വ്യ, ജി​ല്ല ക​ല​ക്ട​ര്‍ അ​രു​ണ്‍ കെ. ​വി​ജ​യ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ.​സി. ജി​ഷ, ഇ.​പി. ജ​യ​രാ​ജ​ന്‍, പി.​കെ. ശ്രീ​മ​തി, കെ.​കെ. രാ​ഗേ​ഷ്, എം.​വി. ജ​യ​രാ​ജ​ന്‍, എം. ​പ്ര​കാ​ശ​ന്‍, ടി.​വി. രാ​ജേ​ഷ്, ചി​റ​ക്ക​ല്‍ വ​ലി​യ രാ​ജ രാ​മ​വ​ര്‍മ്മ രാ​ജ, എ​സ്.​ആ​ര്‍.​ഡി. പ്ര​സാ​ദ്, ടി.​ജെ. അ​രു​ണ്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

കണ്ണൂർ മണ്ഡലം നവകേരള സദസ്സിൽ ലഭിച്ചത് 2500 പരാതികൾ; പു​രോ​ഗ​തി​യെ ത​ക​ർ​ക്കു​ന്ന​താ​ണ് യു.​ഡി.​എ​ഫ് സ​മീ​പ​നം- മു​ഖ്യ​മ​ന്ത്രി

ക​ണ്ണൂ​ർ: സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ ആ​ർ​ക്കും എ​തി​ർ​ക്കാ​ൻ ക​ഴി​യാ​ത്ത പ​ദ്ധ​തി​ക​ളെ പോ​ലും എ​തി​ർ​ക്കു​ന്ന സ​മീ​പ​ന​മാ​ണ് യു.​ഡി.​എ​ഫ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ക​ണ്ണൂ​ർ മ​ണ്ഡ​ലം ന​വ​കേ​ര​ള സ​ദ​സ്സി​ന്റെ ഉ​ദ്ഘാ​ട​നം ക​ല​ക്ട​റേ​റ്റ് മൈ​താ​നി​യി​ൽ നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക​ണ്ണൂ​ർ മ​ണ്ഡ​ലം ന​വ​കേ​ര​ള സ​ദ​സ്സി​നെ​ത്തി​യ​വ​ർ

ക​ണ്ണൂ​ർ മ​ണ്ഡ​ലം ന​വ​കേ​ര​ള സ​ദ​സ്സി​നെ​ത്തി​യ​വ​ർനാ​ടി​നെ​യും ജ​ന​ങ്ങ​ളെ​യും ക​ണ്ടു​കൊ​ണ്ടു​ള്ള സ​മീ​പ​ന​മാ​ണ് സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്ന​ത്. എ​ങ്ങ​നെ പു​രോ​ഗ​തി ഉ​ണ്ടാ​ക്കാ​മെ​ന്ന​തി​ന് ഊ​ന്ന​ൽ ന​ൽ​കി എ​ൽ.​ഡി.​എ​ഫ് സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ൾ​ക്ക് തു​ര​ങ്കം വെ​ക്കു​ന്ന ന​ട​പ​ടി​ക​ളാ​ണ് യു.​ഡി.​എ​ഫ് സ്വീ​ക​രി​ക്കു​ന്ന​ത്. എ​ങ്ങ​നെ ത​ക​ർ​ക്കാം എ​ന്ന​താ​ണ് യു.​ഡി.​എ​ഫ് സ​മീ​പ​നം. 2021ന് ​ശേ​ഷം എ​ൽ.​ഡി.​എ​ഫ് സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ളെ നാ​ടി​ന്റെ പു​രോ​ഗ​തി​ക്കാ​യ​ല്ല യു.​ഡി.​എ​ഫ് കാ​ണു​ന്ന​ത്.

എ​ല്ലാ ന​ട​പ​ടി​ക​ളെ​യും എ​തി​ർ​ത്ത് പ​ദ്ധ​തി ത​കി​ടം മ​റി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. ഞ​ങ്ങ​ൾ പ​ദ്ധ​തി​ക്ക് എ​തി​രാ​യ​തി​നാ​ൽ ഇ​ത് ഇ​പ്പോ​ൾ പാ​ടി​ല്ലെ​ന്നാ​ണ് നി​ല​പാ​ട്. ഈ ​സ​മീ​പ​നം 2016ൽ ​സ്വീ​ക​രി​ച്ചി​രു​ന്നു​വെ​ങ്കി​ൽ ദേ​ശീ​യ​പാ​ത വി​ക​സ​നം, ഗെ​യി​ൽ പൈ​പ്പ്‌​ലൈ​ൻ പ്രോ​ജ​ക്ട് എ​ന്നി​വ യാ​ഥാ​ർ​ഥ്യ​മാ​കു​മോ എ​ന്നും മു​ഖ്യ​മ​ന്ത്രി ചോ​ദി​ച്ചു.

ന​വ​കേ​ര​ള സ​ദ​സ്സി​ൽ പ​​ങ്കെ​ടു​ക്കാ​നാ​നെ​ത്തി​യ​വ​ർ ക​ല​ക്ട​റേ​റ്റ് മൈ​താ​നി​യി​ലെ വേ​ദി​യും നി​റ​ഞ്ഞ് വ​ഴി​യോ​ര​ങ്ങ​ളി​ലും തി​ങ്ങിക്കൂ​ടി​യി​രു​ന്നു. ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി സ്ത്രീ​ക​ളും കു​ട്ടി​ക​ളും വി​ദ്യാ​ർ​ഥി​ക​ളു​മെ​ത്തി.

ഫോ​ക് ലോ​ർ അ​ക്കാ​ദ​മി പു​ര​സ്കാ​ര ജേ​താ​ക്ക​ളാ​യ റം​ഷി പ​ട്ടു​വം, സു​രേ​ഷ് പ​ള്ളി​പ്പാ​റ എ​ന്നി​വ​ർ ന​യി​ച്ച മെ​ഗാ ഫോ​ക് ഷോ​യോ​ടെ​യാ​ണ് മ​ണ്ഡ​ലം ന​വ​കേ​ര​ള സ​ദ​സ്സി​ന് തു​ട​ക്കം കു​റി​ച്ച​ത്. ചെ​ണ്ട​മേ​ള​യു​ടെ അ​ക​മ്പ​ടി​യോ​ടെ മു​ഖ്യ​മ​ന്ത്രി​യെ​യും മ​ന്ത്രി​മാ​രെ​യും വേ​ദി​യി​ലേ​ക്ക് വ​ര​വേ​റ്റു. സ​ദ​സ്സി​ന്റെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യ 15 കൗ​ണ്ട​റു​ക​ളി​ൽ നി​ന്നു​മാ​യി സ്വീ​ക​രി​ച്ച​ത് 2500 പ​രാ​തി​ക​ളാ​ണ്.

രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ന്ത്രി​മാ​രാ​യ കെ. ​രാ​ജ​ൻ, റോ​ഷി അ​ഗ​സ്റ്റി​ൻ, സ​ജി ചെ​റി​യാ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. എ.​ഡി.​എം കെ.​കെ. ദി​വാ​ക​ര​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. വി. ​ശി​വ​ദാ​സ​ൻ എം.​പി, ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് പി.​പി. ദി​വ്യ, ജി​ല്ല ക​ല​ക്ട​ർ അ​രു​ൺ കെ. ​വി​ജ​യ​ൻ, ഇ.​പി. ജ​യ​രാ​ജ​ൻ, പി.​കെ. ശ്രീ​മ​തി, പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ൻ, പി.​കെ. പ്ര​മീ​ള, എ. ​അ​നി​ഷ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

മുഖ്യമന്ത്രിക്ക് ജന്മനാട്ടിൽ വൻ സ്വീകരണം; ന​വ​കേ​ര​ള സ​ദ​സ്സിനെ തെ​രു​വി​ൽ നേ​രി​ട്ടാ​ൽ പ്ര​ത്യാ​ഘാ​തം ഉ​ൾ​ക്കൊ​ള്ളാ​നും ത​യാ​റാ​വ​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

പി​ണ​റാ​യി: ത​ങ്ങ​ളു​ടെ സ്വ​ന്തം ജ​ന​പ്ര​തി​നി​ധി​യാ​യ മു​ഖ്യ​മ​ന്ത്രി​യെ​യും മ​ന്ത്രി​മാ​രെ​യും കാ​ണാ​ൻ ഉ​ച്ച​ക്ക് ഒ​ന്നു മു​ത​ൽ നി​ര​വ​ധി​പേ​ർ പ​രി​പാ​ടി ന​ട​ക്കു​ന്ന പി​ണ​റാ​യി ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​റി​ന് സ​മീ​പ​മെ​ത്തി. മൂ​ന്നോ​ടെ മൈ​താ​നം നി​റ​ഞ്ഞ് ക​വി​ഞ്ഞു.

പി​ണ​റാ​യിയി​ൽ ന​ട​ന്ന ധ​ർ​മടം മ​ണ്ഡ​ലം ന​വ​കേ​ര​ള സ​ദ​സ്സി​ലേ​ക്ക് എ​ത്തു​ന്ന മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും

ആ​ളു​ക​ൾ ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​ർ അ​ങ്ക​ണ​ത്തി​ലും വ​ഴി​യോ​ര​ങ്ങ​ളി​ലും മു​ഖ്യ​മ​ന്ത്രി​യെ​യും മ​ന്ത്രി​മാ​രെ​യും കാ​ണാ​നാ​യി അ​ണി​നി​ര​ന്നു. പി​ണ​റാ​യി​യു​ടെ വീ​ഥി​ക​ളെ​ല്ലാം ആ​ളു​ക​ളെ​കൊ​ണ്ട് നി​റ​ഞ്ഞു. കാ​ൽ ല​ക്ഷ​ത്തി​ല​ധി​കം ജ​ന​ങ്ങ​ളാ​ണ് ധ​ർ​മ​ടം മ​ണ്ഡ​ലം ന​വ​കേ​ര​ള സ​ദ​സ്സി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​ത്.

ചെ​റു​താ​ഴം ച​ന്ദ്ര​നും സം​ഘ​വും അ​വ​ത​രി​പ്പി​ച്ച പ​ഞ്ചാ​രിമേ​ള​ത്തി​ന്റെ അ​ക​മ്പ​ടി​യോ​ടെ​യാ​ണ് ജ​ന​ങ്ങ​ളെ ന​ഗ​രി​യി​ലേ​ക്ക് വ​ര​വേ​റ്റ​ത്. മ​ന്ത്രി​മാ​രാ​യ ആ​ർ. ബി​ന്ദു, എം.​ബി. രാ​ജേ​ഷ്, എ.​കെ. ശ​ശീ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. തു​ട​ർ​ന്ന് 5.30 ഓ​ടെ പ​ഞ്ചാ​രിമേ​ള​ത്തി​ന്റെ അ​ക​മ്പ​ടി​യോ​ടെ മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും വേ​ദി​യി​ലേ​ക്ക്.

ന​വ​കേ​ര​ള സ​ദ​സ്സിനെ തെ​രു​വി​ൽ നേ​രി​ടു​മെ​ന്ന് ചി​ല​ർ പ​റ​ഞ്ഞു. ജ​ന​ങ്ങ​ളെ കാ​ണാ​ൻ വ​രു​ന്ന മ​ന്ത്രി​മാ​രെ നേ​രി​ടു​ക​യെ​ന്നാ​ൽ ജ​ന​ങ്ങ​ളെ നേ​രി​ടു​ക എ​ന്ന​താ​ണ​ർ​ഥം. അ​ത് മ​ന​സ്സി​ലാ​ക്ക​ണം. അ​തി​ന്റെ പ്ര​ത്യാ​ഘാ​തം ഉ​ൾ​ക്കൊ​ള്ളാ​നും ത​യാ​റാ​വ​ണം. നാ​ടി​നോ​ടും ജ​ന​ങ്ങ​ളോ​ടു​മു​ള്ള വെ​ല്ലു​വി​ളി​യാ​വു​മ​ത്. അ​ങ്ങനെ മു​ന്നോ​ട്ട് പോ​കാ​ൻ ക​ഴി​യി​ല്ല എ​ന്ന​ത് അ​ത്ത​ര​ക്കാ​ർ മ​ന​സ്സി​ലാ​ക്കി​യാ​ൽ ന​ല്ല​താ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ധ​ർ​മ​ട​ത്ത് ആ​കെ 2849 പ​രാ​തി​ക​ളാ​ണ് ല​ഭി​ച്ച​ത്. സം​ഘാ​ട​ക സ​മി​തി വ​ർ​ക്കി​ങ് ചെ​യ​ർ​മാ​ൻ പി. ​ബാ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​കെ. ശ്രീ​മ​തി, കെ.​കെ. രാ​ഗേ​ഷ്, ജി​ല്ല ക​ല​ക്ട​ർ അ​രു​ൺ കെ. ​വി​ജ​യ​ൻ, ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി.​പി. ദി​വ്യ, ഡോ.​എം. സു​ർ​ജി​ത്ത്, കെ. ​ശ​ശി​ധ​ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Navakerala sadass at Kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.